പെട്രോൾ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ടാങ്കിനുളളിൽ വീണു;മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
ആന്ധ്രാപ്രദേശിൽ പെട്രോൾ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ടാങ്കിനുള്ളിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ചു. അന്നമയ്യ ജില്ലയിലെ ഒരു പെട്രോൾ പമ്പിലാണ് ദാരുണമായ സംഭവം നടന്നത്. ആദ്യം വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ കൂടി ടാങ്കിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്നമയ്യ ജില്ലയിലെ രായച്ചോട്ടിയിൽ ദേശീയപാതയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ആനന്ദ്, ശിവ, രവി എന്നിവരാണ് മരിച്ചത്. ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ് ഏറെ കാലം ഉപയോഗശൂന്യമായ […]
