National News

പെട്രോൾ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ടാങ്കിനുളളിൽ വീണു;മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ആന്ധ്രാപ്രദേശിൽ പെട്രോൾ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ടാങ്കിനുള്ളിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ചു. അന്നമയ്യ ജില്ലയിലെ ഒരു പെട്രോൾ പമ്പിലാണ് ദാരുണമായ സംഭവം നടന്നത്. ആദ്യം വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ കൂടി ടാങ്കിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്നമയ്യ ജില്ലയിലെ രായച്ചോട്ടിയിൽ ദേശീയപാതയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ആനന്ദ്, ശിവ, രവി എന്നിവരാണ് മരിച്ചത്. ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ് ഏറെ കാലം ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കാൻ അയച്ചതായിരുന്നു ഇവരെ. ടാങ്കിന് മുകളിൽ നിന്ന് താഴേക്ക് നോക്കുന്നതിനിടെ അബദ്ധത്തിൽ ശിവ ടാങ്കിലേക്ക് തെന്നിവീണു. ശിവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രവി, ആനന്ദ് എന്നിവരും ടാങ്കിലേക്ക് വീഴുകയായിരുന്നു.

സമീപമുള്ള പെട്രോൾ പമ്പിൽ ഞായറാഴ്ച വൈകുന്നേരം 5.40 ഓടെയാണ് സംഭവം. ഏറെക്കാലമായി ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ് അയച്ചതായിരുന്നു ഇവരെ. ടാങ്കിന് മുകളിൽ നിന്ന് താഴേക്ക് നോക്കുന്നതിനിടെ അബദ്ധത്തിൽ ശിവ ടാങ്കിലേക്ക് തെന്നിവീണു. ശിവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രവി, ആനന്ദ് എന്നിവരും ടാങ്കിലേക്ക് വീഴുകയായിരുന്നു.

അപകടവിവരമറിഞ്ഞ് അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തിയാണ് മൂവരെയും പുറത്തെടുത്തത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേർ ടാങ്കിനുള്ളിൽ തന്നെ മരിച്ചപ്പോൾ മറ്റൊരാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!