ക്രിക്കറ്റിനോട് ആരാധനമൂലം ആയിരക്കണക്കിന് പന്ത് ശേഖരം; അത്ഭുതമാണ് ഈ ഭിന്നശേഷിക്കാരന്‍
ഒരു കാലത്ത് ക്രിക്കറ്റ് എന്നാല്‍ പലര്‍ക്കും സച്ചിന്‍ മാത്രമായിരുന്നു. സച്ചിനോടുള്ള പലതരത്തിലുള്ള ആരാധനയും നമ്മള്‍ കണ്ടിട്ടുണ്ട്. പലരു ആരാധനമൂലം മക്കള്‍ക്ക് സച്ചിന്‍ എന്ന പേരും നല്‍കിയിരുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥനായി ക്രിക്കറ്റിനെയും പന്തിനെയും സ്‌നേഹിച്ച് സച്ചിന്‍ എന്ന് വിളിപ്പേര് കിട്ടിയ ഒരു ഭിന്നശേഷിക്കാരനുണ്ട്. സൂബൈര്‍. പടനിലം- നരിക്കുനി റൂട്ടിലൂടെ പോവുമ്പോഴെല്ലാം സുബൈറിനെ പലപ്പോഴും റോഡില്‍ ഒരു ചക്രവണ്ടിയില്‍ കാണാനാവും, കൈയ്യില്‍ എപ്പോഴും ക്രിക്കറ്റ് ബോളും ബാറ്റുമായി സൂബൈര്‍ അവിടെയുണ്ടാവും. സച്ചിന്‍ എന്നു പറഞ്ഞാലേ സൂബൈറിനെ എല്ലാവരും അറിയുകയുള്ളു. […]
