കോവിഡ്-19 പ്രതിരോധം: കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്
അടിയന്തരഘട്ടം നേരിടുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന് അറിയിച്ചു. ജില്ലയിലെ കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ.ശശീന്ദ്രന് എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തരഘട്ടം വന്നാല്‍ നേരിടുന്നതിന് നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ആശുപത്രികളില്‍ ബെഡ് സൗകര്യവും വെന്റിലേറ്റര്‍ സൗകര്യവും വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. സ്വകാര്യ ആശുപത്രികളെയും വൈറസ് വ്യാപനം […]
