അജ്‌സലിന്റെ അവസാന നിമിഷ ഗോളിൽ ഈസ്റ്റ് ബംഗാളിനെതിരെ സമനില പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്
കൊൽക്കത്ത, മാർച്ച് 14, 2026: ഐഎസ്എൽ 2025-26 സീസണിലെ ആവേശകരമായ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇൻജുറി ടൈമിൽ മലയാളി താരം മുഹമ്മദ് അജ്‌സൽ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് 1-1 എന്ന നിലയിൽ സമനില പിടിച്ചത്. സന്ദീപ് സിംഗ്, ഐബാൻ, ഹോർമിപാം റൂയിവ, ഫാലോ എൻഡിയായെ, നവോച്ച സിംഗ് എന്നിവരടങ്ങിയ പ്രതിരോധ നിരയെയാണ് ഹെഡ് കോച്ച് ഡേവിഡ് […]






