Kerala Local

കനത്ത മഴയ്ക്ക് സാധ്യത

  • 25th September 2019
  • 0 Comments

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തൃശൂര്‍, എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ഇടുക്കിയിലെ മയിലാടും തുറയിലാണ്. ഇവിടെ ഒന്‍പത് സെന്റി മീറ്റര്‍ മഴ ലഭിച്ചു. വ്യാഴാഴ്ച വരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപമെടുത്ത ഹിക്ക ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ഒമാന്‍തീരം കടക്കും. ഒമാന്‍ തീരത്ത് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്.

Kerala News

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ അടുത്ത മാസം നാലിന് പൊളിച്ചു തുടങ്ങും

  • 25th September 2019
  • 0 Comments

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ അടുത്ത മാസം നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം ഇത് പൂർത്തികരിക്കും. പൊളിക്കലിന്റെ ചുമതല നഗരസഭയ്ക്കാണ്. പൊളിച്ചതിനു ശേഷം ഡിസംബർ 4-19നുള്ളിൽ അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനാണ് തീരുമാനം. തിങ്കളാഴ്ച കോടതിയുടെ രൂക്ഷമായ വിമർശനം നേരിട്ട സാഹചര്യത്തിലാണ് ഉടൻ തന്നെ പൊളിക്കാമെന്ന തീരുമാനത്തിലെത്തിയത്. വിവാദമായ നാലുഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി.ക്കും വാട്ടർ അതോറിറ്റിക്കും നഗരസഭ കത്തു നൽകി. ഫ്ലാറ്റുടമകളെ ഒഴിയാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നീക്കം. ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധി പൂർണമായി നടപ്പാക്കാൻ […]

Local

നിര്യാതയായി

  • 25th September 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം കണിയാത്ത് പരേതനായ കണ്ണോറ പെരച്ചന്റെ ഭാര്യ യശോദ(74) നിര്യാതയായി. സഹോദരങ്ങള്‍; പരേതനായ വേലായുധന്‍, ജാനു, കൗസല്യ, ദേവി ശവസംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക്. സഞ്ചയനം 27 ആം തിയ്യതി

മുഹമ്മദ് നിര്യാതനായി

  • 25th September 2019
  • 0 Comments

കുന്ദമംഗലം: ആനപ്പാറക്കൽ കിഴകെ തണ്ടംവീട്ടിൽ (അവറാൻക്ക)മുഹമ്മദ് നിര്യാതനായി. മയ്യിത്ത് നമസ്കാരം കുന്നമംഗലം സുനി മഹല്ല് ജുമുഅ മസ്ജിദിൽ (രാവിലെ)11മണി

Local

വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ ആദരിച്ചു

  • 24th September 2019
  • 0 Comments

കുന്ദമംഗലം;സംസ്ഥാനം നേരിട്ട പ്രളയക്കെടുതിയില്‍ ആത്മാര്‍ത്ഥമായ സേവനം കാഴ്ചവെച്ച കുന്ദമംഗലം വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ സമഭാവന അയല്‍പക്കവേദി ആദരിച്ചു. കുന്ദമംഗലം സാസംകാരിക നിലയത്തില്‍ നടന്ന ചടങ്ങ് പിടിഎ റഹീം ംെഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ മുഖ്യാതിഥിയായി

Local

സ്റ്റുഡന്റ് പോലീസ് കേഡറ്റുകല്‍ക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു

  • 24th September 2019
  • 0 Comments

കുന്ദമംഗലം; സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായുള്ള റോഡ് സുരക്ഷ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ സിഡബ്ല്യുആര്‍ഡിഎം ല്‍ വെച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. നാല് ദിവസമായി സംഘടിപ്പിച്ച ക്യാമ്പില്‍ 13 സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം വീതം പരിശീലനം നല്‍കി. ഒരു സ്‌കൂളില്‍ നിന്ന് ആറ് കുട്ടികളാണ് പങ്കെടുത്തത്. എ.പ്രദീപ് കുമാർ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു സി ഡബ്ല്യ ആർ ഡിഎം എക് സിക്യുട്ടീവ് ഡയറക്ടർ ഡോ എബി.അനിത കോഴിക്കോട് നോർത്ത് […]

information

ഡ്രൈവര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  • 24th September 2019
  • 0 Comments

ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 659/2017&660/2017) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി സെപ്തംബര്‍ നാലിന് നിലവില്‍ വന്ന പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

Local

നിര്യാതനായി

  • 24th September 2019
  • 0 Comments

കുന്നമംഗലം; കുന്നമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ യൂ.ഡി ക്ലര്‍ക്ക് റെജിന്‍ പോള്‍ ( 37) നിര്യാതനായി. തിരുവനന്തപുരം വെള്ളറട നിലാമാംമൂട് സ്വദേശിയാണ്. ഭാര്യ; മേന്മാത്യാഗി, മക്കള്‍; നെവിന്‍ മരിയാ പോള്‍, ഇവന്‍ തിമോത്തി പോള്‍

Kerala

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പിഴകൂടാതെ പുതുക്കാം

  • 24th September 2019
  • 0 Comments

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പിഴകൂടാതെ പുതുക്കി നല്‍കാം. കാലവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധാരണയായി ഈടാക്കുന്ന ഫീസുമാത്രം വാങ്ങി പുതുക്കിനല്‍കാമെന്നാണ് പുതിയ നിര്‍ദേശം. ഈ ഭേദഗതിപ്രകാരം കാലാവധികഴിയുന്നതിന് ഒരുവര്‍ഷം മുമ്പ് ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. ഒരുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വാഹനമോടിച്ച് പരീക്ഷ പാസാകണം. ഇതാണ് തത്കാലികമായി നിര്‍ത്തിവെച്ചത്.

Kerala News

ഗതഗാത നിയന്ത്രണം

  • 24th September 2019
  • 0 Comments

കക്കോടി ചെലപ്രം റോഡില്‍ കള്‍വര്‍ട്ട്, ഡ്രൈനേജ് നിര്‍മ്മാണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിക്കും. കക്കോടി നിന്നും ചെലപ്രം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൂടത്തുംപൊയില്‍ -ചോയിബസാര്‍ വഴിയും അതുവഴി തന്നെ തിരിച്ചു പോകേണ്ടതാണ്

error: Protected Content !!