ബീരാൻ (79) നിര്യാതനായി

കുന്ദമംഗലം: കുറുക്കൻ കുന്നുമ്മൽ ആറ്റുപുറം ബീരാൻ (79) കോയ ആനപാറ കറുക്കൻകുന്നുമൽ സ്വവസതിയിൽ മരണപ്പെട്ടു ഭാര്യ ഫാത്തിമ, മക്കൾ മുഹമ്മത് മുഹീനുദീൻ, ജുബൈരിയ :ജാമാതാവ്: നിസാർ വെള്ളിപറമ്പ് സഹോദരങ്ങൾ :AP മുഹമ്മത്, AP അബ്ദുറഹ്മൻ, AK സുലൈമാൻ,ആയിശ സെഫിയ പരേതരായ സൈതാലി, ഹസ്സൻ കബറടക്കം 11 മണി കുന്ദമംഗലം സുന്നി ജുമാ മസ്ജിദിൽ

Local

പത്ത് കിലോ കഞ്ചാവുമായി പിടിയില്‍

കോഴിക്കോട്: പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കൊണ്ടുവന്നതിന് ശേഷം ലിങ്ക്‌റോഡിലൂടെ വരുന്നതിനിടെ് എക്‌സൈസ് പിടികൂടുകയായിരുന്നു. അന്‍സാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ സ്ഥിരമായി കോഴിക്കോട് കഞ്ചാവ് വില്‍പന നടത്തുന്നവരെ കുറിച്ച് അറിയാനാവുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജിത്കുമാര്‍, ഇന്‍സ്പക്ടര്‍ സുധാകരന്‍, ഇന്റലിജന്‍സ് ഫീല്‍ഡ് ഓഫീസര്‍മാരായ അബ്ദുള്‍ ഗഫൂര്‍, കെ.എന്‍.റിമേഷ്, […]

Local

ട്യൂട്ടര്‍ നിയമനം

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനുകീഴില്‍ മാവുരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (ആണ്‍) വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിന് ടീച്ചര്‍മാരെ നിയമിക്കും. യു.പി വിഭാഗത്തിലേയ്ക്കും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കണക്ക് സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്കും ജൂണ്‍ 27 ന് രാവിലെ 10.30 ന് കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഹൈസ്‌ക്കൂള്‍ തലത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി.എഡും, […]

Local

27 ന് പ്രാദേശിക അവധി

കൊടുവളളി : എം-78 കൊടുവളളി മുനിസിപ്പാലിറ്റി 14 – വാരിക്കുഴിതാഴം നിയോജകമണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27 ന് നടക്കുന്നതിനാല്‍ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്ന ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൂടാതെ ഫാക്ടറികളിലും സ്വകാര്യ മേഖലകളിലും ജോലി ചെയ്യുന്ന, മണ്ഡലത്തിലെ സമ്മതിദായകര്‍ക്ക് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കത്തക്കവണ്ണം സൗകര്യം ചെയ്തു കൊടുക്കുവാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ മേധാവികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. 

Kerala Local

വിദ്യാര്‍ഥികളുടെ യാത്രാ കാര്യത്തില്‍ വിവേചനം പാടില്ല-ജില്ലാ കലക്ടര്‍

കോഴിക്കോട്: വിദ്യാര്‍ഥികളുടെ യാത്രാ കാര്യത്തില്‍ യാതൊരു വിവേചനവും പാടില്ലെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു. ഫുള്‍ ടിക്കറ്റ് യാത്രക്കാര്‍ കയറിയ ശേഷം മാത്രം കുട്ടികളെ കയറ്റുക, ക്യു നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളില്‍ തെളിവ് സഹിതം പരാതി ലഭിച്ചാല്‍ കണ്ടക്ടര്‍ തുടങ്ങി ഉത്തരവാദികളായ ജീവനക്കാരുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. കലക്‌ട്രേറ്റ് ചേമ്പറില്‍ ചേര്‍ന്ന  സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു. കലക്ടര്‍.  ബസ് ജീവനക്കാര്‍ സ്വന്തം നിയമം നടപ്പാക്കാന്‍ പാടില്ല. വിദ്യാര്‍ഥികള്‍ ബസില്‍ കയറിയ […]

Local

കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെ… പരിഹാരമാവാതെ കുഴികള്‍ കടന്നുള്ള യാത്ര

കുന്ദമംഗലം: ദേശീയ പാതയില്‍ കാരന്തൂര്‍ മതല്‍ കുന്ദമംഗലം വരെ കുഴികള്‍ താണ്ടിയുള്ള യാത്രക്ക് പരിഹാരമായില്ല. കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെയാണ് അപകടം നിറഞ്ഞ ഈ ജപ്പാന്‍ കുഴികള്‍കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടിലാവുന്നത്. കാരന്തൂര്‍ മുതല്‍ കുന്നമംഗലം വരെ ഇടതുഭാഗത്ത് പത്തോളം കുഴികളാണ് ഇതുവരെ രൂപപ്പെട്ടത.് ദിവസവും ചെറുതും വലുതുമായ അപകടങ്ങളും ഇവിടെ നിത്യസംഭവമാണ്. ദിവസവും രാവിലെയും വൈകീട്ടും വലിയ ഗതാഗതക്കുരുക്കും ഉണ്ടാവുന്നതോടെ വലിയ ബുദ്ധിമുട്ടിലാമ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. മഴക്കാലം ആയതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടങ്ങള്‍ കൂടുകയും […]

Local

ചെറുവാടിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചെറുവാടിയിലുള്ള പഴംപറമ്പ് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രാവിലെ 9.30 ഓടെയാണ് അപകടം. ചെങ്കല്‍ മെഷീന്‍ ഡ്രൈവര്‍മാരായ പുല്‍പ്പറമ്പില്‍ അബ്ദുള്‍ റഹ്മാന്‍, വാഴക്കാട് ഓമാനൂര്‍ സ്വദേശി വിനു എന്നിവരാണ് മരിച്ചത്. മണ്ണിടിഞ്ഞപ്പോള്‍ മണ്‍കൂനയിലെ കൂറ്റന്‍ കല്ല് തലയിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടെനെ തൊഴിലാളികളും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

Local

കുന്ദമംഗലം ഇനി ക്യാമറ നിരീക്ഷണത്തില്‍

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരം ഇനി ക്യാമറ നിരീക്ഷണത്തില്‍. പഞ്ചായത്തിന് കീഴിലുള്ള ഇരു ബസ് സ്റ്റാന്റുകളിലുമാണ് ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ സൗന്ദര്യ വല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് പോലീസുമായി സഹകരിച്ച് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടും. ബസ് സ്റ്റാന്റ് പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ഉപദ്രവവും പൂവാല ശല്യവും വര്‍ധിച്ച സാഹചര്യത്തിലാണ് ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതോടെ പ്രശ്‌നത്തിന് ഒരു പരിധി വരെ അറുതി വരുത്താന്‍ കഴിയുമെന്നാണ് പഞ്ചായത്ത് അതികൃതരുടെ വിശ്വാസം.

Local

നടപ്പാലം തകര്‍ന്നു; ജനങ്ങള്‍ ദുരിതത്തില്‍

കുന്ദമംഗലം: കുന്ദമംഗലത്ത് നടപ്പാലം തകര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടില്‍. അക്കോളിവയല്‍.താളിക്കുണ്ട്, അയോദ്ധ്യ നഗര്‍ കോരംകണ്ടി എന്നീ ഭാഗങ്ങളിലേക്ക് കടന്ന് പോകുന്ന റോഡിലെ നടപ്പാലം തകര്‍ന്നാണ് കാല്‍നട യാത്ര്ക്കാരും, വിദ്യാര്‍ത്ഥികളും വാഹന യാത്രക്കാരും ദുരിതത്തിലായത്. ഇതിനും മുന്‍പും ഇവിടെ പാലം പൊട്ടിയിരുന്നു. അന്ന് ഈ പാലം പഴയ കമ്പി ഉപയോഗിച്ചാണ് വെല്‍ഡിങ് ചെയ്തത്. ഇപ്പോള്‍ വീണ്ടും കമ്പി പൊട്ടിയിരിക്കുകയാണ്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ യാത്രക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ദുരിതം അനുഭവിക്കേണ്ടിവരും.

Local

ഫ്രറ്റെണിറ്റി മൂവ്മെന്റ് സാഹോദര്യ രാഷ്ട്രീയ ജാഥയെ സ്വീകരിക്കാൻ ജില്ല ഒരുങ്ങി

കോഴിക്കോട്: “വിവേചനങ്ങളെ വിചാരണ ചെയ്യുക വിധേയത്വങ്ങളോട് വിസമ്മതിക്കുക” എന്ന തലക്കെട്ടിൽ ജൂലൈ 1 മുതൽ 20 വരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥയുടെ വിജയത്തിന് ജില്ലയിൽ സ്വാഗത സംഘം രൂപീകരിച്ചു. നടക്കാവ് വെൽഫെയർ പാർട്ടി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടിയെ ചെയർമാനായും, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് എലങ്കമലിനെ ജനറൽ കൺവീനർ ആയും നിശ്ചയിച്ചു. മൂന്നു ദിവസങ്ങളിലായി കോഴിക്കോട് […]

error: Protected Content !!