Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.വി.ബൈജു അധ്യക്ഷനായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ.കെ.മുരളീധര പണിക്കർ പ്രവേശനോത്സവ സന്ദേശം നൽകി. ചടങ്ങിൽ എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃത സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. ഫ്ലവേർസ് ടോപ്പ് സിംഗർ താരം ഋതുരാജിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകി.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.പവിത്രൻ, എം.പി.ശിവാനന്ദൻ, പി.പി.ഷീജ ,പി.ടി.എ.പ്രസിഡണ്ട് പി.പി. ഷിനിൽ, […]

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്, നവോദയ, നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി. കെ. ഹിതീഷ്‌കുമാര്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് എം. പി. മിനി. പി. ഹേമന്ത് . റീജ. കെ. ശശി. ടി. രമണി എന്നിവര്‍ സംസാരിച്ചു. സജില്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികള്‍ ഉൾപ്പെടെ 17 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് പേര്‍ ഇന്ത്യാക്കാരാണ്. ദീപക് കുമാര്‍,ജമാലുദ്ദീന്‍ അറക്കവീട്ടില്‍,കിരണ്‍ ജോണി,വാസുദേവ് എന്നിവരാണ് മരിച്ച മലയാളികള്‍. വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തിരുവനന്തപുരം മാധവപുരം സ്വദേശി […]

error: Protected Content !!