ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് – മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട്: കേരള മോട്ടോര്‍ വാഹന വകുപ്പ്, കോഴിക്കോട് ആര്‍.ടി ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാരായ ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്കായി, ഡിഫറന്‍ലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ മെഡിക്കല്‍ ചെക്ക്അപ്പ് ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ നടന്ന യോഗത്തില്‍ കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിനീഷ് ടി.സി അധ്യക്ഷത വഹിച്ചു. ഡി.എ.ഡബ്ല്യൂ.എഫ് ഭാരവാഹികളായ ഗിരിഷ് കീര്‍ത്തി, പീലിദാസന്‍, കോഴിക്കോട് ആര്‍.ടിഎ. കെ ശശികുമാര്‍, ആരോഗ്യ […]