കുറിക്കാട്ടൂർ: സാക്ഷര കേരളത്തിന്റെ ശില്പിയായ പി.എൻ പണിക്കരുടെ ഓർമയിൽ കുറ്റിക്കാട്ടൂർ തുല്യത സെന്ററിന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. പ്ലസ് വൺ ലീഡർ ഹാഷില സ്വാഗതം പറഞ്ഞു .സെന്റർ കോർഡിനേറ്റർ ബാലകൃഷ്ണൻ ഇടമച്ചിൽ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി രവീന്ദ്രൻകുന്ദമംഗലം ചടങ്ങ് ഉദ്ഘാടനം ചെയ്തു .പ്ലസ് ടു വിദ്യാർത്ഥികളായ മനോജ്,ബാലചന്ദ്രൻ,സാന്ദ്രിമ,മുംതാസ്, ഫൈസൽ ,ഉമ്മർഷാഫി,നിഷ,നസീബ അദ്ധ്യാപകരായ സബിത,സജ്‌ന എന്നിവർ പ്രസംഗിച്ചു. സജിത നന്ദി പറഞ്ഞു