ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് – മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
253

കോഴിക്കോട്: കേരള മോട്ടോര്‍ വാഹന വകുപ്പ്, കോഴിക്കോട് ആര്‍.ടി ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാരായ ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്കായി, ഡിഫറന്‍ലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ മെഡിക്കല്‍ ചെക്ക്അപ്പ് ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ നടന്ന യോഗത്തില്‍ കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിനീഷ് ടി.സി അധ്യക്ഷത വഹിച്ചു. ഡി.എ.ഡബ്ല്യൂ.എഫ് ഭാരവാഹികളായ ഗിരിഷ് കീര്‍ത്തി, പീലിദാസന്‍, കോഴിക്കോട് ആര്‍.ടിഎ. കെ ശശികുമാര്‍, ആരോഗ്യ വകുപ്പില്‍ നിന്ന് ഡോ. വിനോദ് കുമാര്‍ കെ.പി, ഡോ. മൊഹമ്മദ്ദ് ഹാരിസ് പി ടി എന്നിവര്‍ ക്യാമ്പില്‍ സംബന്ധിച്ചു. ക്യാമ്പില്‍ 310 ഭിന്നശേഷിക്കാര്‍ പങ്കെടുത്തു.

സമയപരിധി മൂലം 120 പേരുടെ പരിശോധനയാണ് നടത്തിയത്. ബാക്കിയുളളവര്‍ക്ക് അതാത് ആര്‍.ടി.ഒ/സബ് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ചു അടുത്ത ദിവസം തന്നെ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here