Kerala

ഇറാന്‍ വലിയ രാജ്യമാണ്, സംഘര്‍ഷം നാലാഴ്ചയോളം നീളാം: ട്രംപ്

  • 2nd March 2026
  • 0 Comments

സമവായ ചര്‍ച്ചകള്‍ സാധ്യമെന്ന പ്രതീക്ഷകള്‍ക്കിടയിലും ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആയുധം താഴെവെച്ചില്ലെങ്കില്‍ മരണമെന്ന് ഇറാന്‍ സൈന്യത്തിനും റെവല്യൂഷണറി ഗാര്‍ഡിനും ട്രംപ് മുന്നറിയിപ്പ് നല്‍കി. ലക്ഷ്യം കാണുന്നതുവരെ ഇറാനെതിരായ ആക്രമണം തുടരുമെന്നും ട്രംപ് പറഞ്ഞു. ആക്രമണം ആഴ്ചകളോളം നീണ്ട് പോയേക്കാമെന്ന് ട്രംപ് ഇന്ന് ഒരു അമേരിക്കന്‍ മാധ്യമത്തിന് അനുവദിച്ച പ്രതികരണത്തില്‍ സൂചിപ്പിച്ചു. ഇറാന്‍ ഒരു വലിയ രാജ്യമാണെന്നും സൈനിക നടപടികള്‍ തീര്‍ക്കാന്‍ സമയമെടുത്തേക്കുമെന്നും സംഘര്‍ഷം നാലാഴ്ച നീണ്ടേക്കാമെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. താന്‍ ഇറാനുമായി […]

Trending

നവീകരിച്ച മുണ്ടക്കൽ സ്കൂൾ കെട്ടിടം പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

  • 2nd March 2026
  • 0 Comments

നവീകരിച്ച മുണ്ടക്കൽ ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന്റെയും വാർഷികത്തിൻ്റെയും ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 29.5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂൾ കെട്ടിടവും അനുബന്ധ പദ്ധതികളും പൂർത്തീകരിച്ചത്. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ.വി ജാഫർ അധ്യക്ഷത വഹിച്ചു. ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഋദുരാജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം സിന്ധു, ഗ്രാമപഞ്ചായത്ത് മെമ്പർ എം.എം പ്രസാദ്, വി.എസ് ജിതേഷ്, […]

International

ഇറാനിലെ മിനാബ് സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം; 180 പേർ മരിച്ചു, ആശുപത്രിക്ക് നേരെയും ആക്രമണം

  • 2nd March 2026
  • 0 Comments

ടെഹ്റാൻ: ഇറാനിലെ മിനാബ് സ്കൂളിനു നേരെയുണ്ടായ ഇസ്രയേലി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 180 ആയി. പെൺകുട്ടികളുടെ സ്കൂളിന് നേരെയാണ് ശനിയാഴ്ച മിസൈൽ ആക്രമണം ഉണ്ടായത്. ടെഹ്‌റാനിലെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായതായി ഇറാൻ വ്യക്തമാക്കി.

Kerala

രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ചു

  • 2nd March 2026
  • 0 Comments

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യത ഏറെയെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജയസാധ്യത പരിഗണിച്ച് സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് […]

International

നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു

  • 2nd March 2026
  • 0 Comments

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിച്ചും പ്രധാനമന്ത്രി പിന്തുണ അറിയിച്ചിരുന്നു. യുഎഇയിലേക്ക് ഇറാന്‍ നടത്തുന്ന […]

Kerala

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

  • 2nd March 2026
  • 0 Comments

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. 2022ല്‍ യുവതിയുടെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് കേസ്. കഴിഞ്ഞയാഴ്ചയാണ് യുവതി പൊലീസില്‍ ചിദംബരത്തിനെതിരെ പരാതി നല്‍കിയത്. ബിഎന്‍എസ് 74,75,79 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. എളംകുളത്ത് യുവതി താമസിക്കുന്ന ഫ്‌ളാറ്റില്‍ അതിക്രമിച്ച് കടന്നെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി.

Trending

കുന്ദമംഗലം വാഴപ്പറമ്പ് ഗോശാലിക്കൽ രാധ (64 ) നിര്യാതയായി

  • 1st March 2026
  • 0 Comments

കുന്ദമംഗലം: വാഴപ്പറമ്പ് ഗോശാലിക്കൽ രാധ (64 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് (മാർച്ച്‌ 1) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: ചന്ദ്രൻ (കളരിക്കണ്ടി നവോദയ വായനശാല മുൻ സെക്രട്ടറി). മക്കൾ: അനുഷ, നിമിഷ (ടെക്നിക്കൽ അസിസ്റ്റന്റ് എഫ് സി ഐ വെസ്റ്റ് ഹിൽ )മരുമകൻ: ഷാജു കിഴക്കോത്ത്.

Kerala Local

വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പും, ഇക്കോ സെൻസ് ശുചിത്വ പഠനോത്സവവും നടന്നു

  • 28th February 2026
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ്, ഇക്കോ സെൻസ് ശുചിത്വ പഠനോത്സവം കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീബ പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത്ത് ശുചിത്വപഠനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്ഷംസീറ റഷീദ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ M. ബാബുമോൻ ,വാർഡ് മെമ്പർമാരായഷൈജ വളപ്പിൽ,സജീവ് കുമാർ പാണ്ട്യാല,മിനി പന്തലിങ്ങൽ, ദിനേശ് മാമ്പ്ര ,റീന സജീന്ദ്രൻ , ജിഷ പുളിയത്താലിൽ, പ്രീത മോഹൻ, അബ്ബാസ്എന്നിവർ […]

Trending

കൂടത്തുംപാറ മൂഴയിൽപാലം റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

  • 28th February 2026
  • 0 Comments

പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കൂടത്തുംപാറ മൂഴയിൽപാലം റോഡ് മത്സ്യബന്ധനവും സാംസ്കാരികവും വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 28.7 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ നവീകരണം നടത്തിയത്. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എസ് സുലിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി സലൂജ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ എം ഉഷാദേവി, എം.എം സുഭീഷ്, എം രാധാകൃഷ്ണൻ, രവി […]

Kerala

ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ച; കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക്

  • 28th February 2026
  • 0 Comments

ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരാണ് ഡൽഹിക്ക് തിരിക്കുന്നത്. സ്‌ക്രീനിങ്ങ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തും. (Congress leaders to Delhi tomorrow) ആദ്യഘട്ട സ്ഥാനാർഥി പട്ടിക വളരെ വേഗത്തിൽ തയാറാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. നേരത്തെ ഒരു ഘട്ടത്തിലുള്ള ചർച്ചകൾ പൂർത്തീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടു പോകുന്നത് കൊണ്ടാണ് അത് മാറ്റിവച്ചത്. സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ മധുസൂദൻ മിസ്ത്രിക്ക് […]

error: Protected Content !!