കുന്ദമംഗലത്ത് മർദ്ദനത്തിന് ഇരയായ യുവാവ് മരിച്ച സംഭവം; ആന്തരിക അവയവങ്ങൾക്ക് പരിക്ക് സംഭവിച്ചതായി പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്
കോഴിക്കോട്: കുന്ദമംഗലത്ത് മർദ്ദനത്തിന് ഇരയായ യുവാവ് മരണപ്പെട്ട സംഭവത്തിൽ ആന്തരിക അവയവങ്ങൾക്ക് പരിക്ക് സംഭവിച്ചതായി പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. കുന്ദമംഗലം കളരിക്കണ്ടി എറോ ചുടല വീട്ടിൽ ബാബു (46) ആണ് ക്രൂരമായ മർദ്ദനത്തിന് ഇരയായി മരണപ്പെട്ടത്. ഇന്നലെ രാവിലെ ഉത്സവ സ്ഥലത്ത് നിന്നും യുവാവിനെ വിളിച്ചുവരുത്തി മർദ്ദിക്കുകയും മർദ്ദനത്തിൽ അവശനായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കുന്ദമംഗലം പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാളുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ […]









