Kerala

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

  • 6th April 2026
  • 0 Comments

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരെന്ന നിലയില്‍ ഇത്തരമൊരു കണക്ക് മുന്നോട്ട് വെക്കുന്നത് ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ കണക്കുകള്‍ പറയുകയാണ്. പ്രോഗ്രസ് റിപ്പോര്‍ട്ട് എല്‍ഡിഎഫ് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ഈ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതിയാണ് ഉള്‍പ്പെടുത്തിയത് – മുഖ്യമന്ത്രി പറഞ്ഞു. 2021ല്‍ 900 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതില്‍ 97 ശതമാനവും നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതായത് ഒന്നുകില്‍ പൂര്‍ണമായും പൂര്‍ത്തിയാക്കിയിട്ടുണ്ട്, അല്ലെങ്കില്‍ […]

Local

ഇടിയങ്ങര എൻ.പി.എൽ സൗണ്ട് ഉടമയായിരുന്ന അബ്ദുൽ ബഷീർ നിര്യാതനായി

  • 6th April 2026
  • 0 Comments

കോഴിക്കോട്: ഇടിയങ്ങര എൻ.പി.എൽ സൗണ്ട് ഉടമയായിരുന്ന സൗഡ് എൻജീനിയർ എം.പി. അബ്ദുൽ ബഷീർ (67) നിര്യാതനായി.(കാളൂർ റോഡ് പുതുകുളം പടന്ന) പരേതരായ മുഹമ്മദിൻ്റെയും ആയിശബിയുടെയും മകനാണ്. ഭാര്യ: ബീവി.(കാരന്തൂർ,നൊച്ചിയിൽ) മക്കൾ: സബുവാന, സിയാന, ഷഹാന. മരുമക്കൾ: അബ്ദുറഹീം(കൊടുവള്ളി), സുബൈർ(കുറ്റിക്കാട്ടൂർ), ഷംനാദ്(ചെലവൂർ). സഹോദരങ്ങൾ: മൊയ്ദീൻ കോയ, മറിയംബി, പരേതനായ ലത്തീഫ് (MPL സൗണ്ട്). മയ്യിത്ത് നിസ്ക്കാരം തിങ്കളാഴ്ച(6.4.2026)ഉച്ചക്ക് 1:00 മൂരിയാട് പള്ളിയിൽ. കബറടക്കം കൊമ്മേരി(മങ്കാവ്,ഗ്രാന്റ് ബേക്കറിയോട് ചേർന്ന റോഡ്) ശാദുലി പള്ളിയിൽ.

Kerala

‘വീട്ടില്‍ വോട്ട്’ അവസാനിച്ചു; ജില്ലയില്‍ രേഖപ്പെടുത്തിയത് 18,451 വോട്ടുകള്‍

  • 6th April 2026
  • 0 Comments

96.89 ശതമാനം പേര്‍ വോട്ട് ചെയ്തു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ‘വീട്ടില്‍ വോട്ട്’ ജില്ലയില്‍ പൂര്‍ത്തിയായി. 85 വയസ്സിന് മുകളിലുള്ള11,786പേരും ഭിന്നശേഷിക്കാരായ6,665പേരും ഉള്‍പ്പെടെ 18,451 പേരാണ് വീട്ടില്‍ വോട്ട് ചെയ്തത്. ബി.എല്‍.ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ നല്‍കിയവരുടെ വീടുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. 85 വയസ്സിന് മുകളിലുള്ള 12,260 പേരുടെയും ഭിന്നശേഷിക്കാരായ 6,783 പേരുടെയും അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. ഇതില്‍ 96.89 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. പോളിങ് ഓഫീസര്‍, […]

Kerala

വാടാനപ്പള്ളി ബിജെപി കിറ്റ് വിവാദത്തിൽ പൊലീസ് കേസെടുക്കും

  • 6th April 2026
  • 0 Comments

തൃശ്ശൂർ വാടാനപ്പള്ളിയിൽ കിറ്റ് വിവാദത്തിൽ പൊലീസ് ഇന്ന് കേസെടുക്കും . തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് മജിസ്ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാധനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുക്കുക. വാടാനപ്പള്ളിയിലെ ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ സതീഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് എൻഡിഎ പ്രവർത്തകർ തമ്മിൽ വലിയ സംഘർഷമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ബിജെപി കിറ്റുകൾ വിതരണം ചെയ്‌ത്‌ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു […]

Kerala

സ്പോർട്ടിംഗ് ക്ലബ് ഡൽഹിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി

  • 6th April 2026
  • 0 Comments

ന്യൂഡൽഹി, ഏപ്രിൽ 05, 2026: ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിക്ക് തോൽവി. സ്പോർട്ടിംഗ് ക്ലബ് ഡൽഹിക്കെതിരായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. പുതിയ ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ 36-ാം മിനിറ്റിൽ ഐമനിലൂടെയാണ് ഡൽഹി ലീഡെടുത്തത്. വലതുവശത്തുനിന്നുള്ള മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്ത് ഐമൻ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ സെറ്റ് പീസുകളിലൂടെയും മറ്റും […]

Kerala

വികസനത്തിന്റെ അടയാളങ്ങൾക്കൊപ്പം നടന്ന് ആവേശമുണർത്തി പി.ടി.എ റഹീം

  • 6th April 2026
  • 0 Comments

കുന്ദമംഗലം: വികസനത്തിന്റെ പാതകളിലൂടെ ജനങ്ങളോടൊപ്പം നടന്ന് മുന്നേറുന്ന പ്രചാരണ യാത്രയായി എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീമിന്റെ ഇന്നത്തെ പര്യടനം മാറി. ഒരു പ്രദേശത്തിന്റെ തലവര തന്നെ മാറ്റിമറിച്ച കൂളിമാട് പാലത്തിന്റെ മറുകരയിൽ നിന്ന് ചിഹ്നമണിഞ്ഞ പ്രവർത്തകരോടൊപ്പം നടന്ന് കൊണ്ടാണ് അദ്ദേഹം ദിവസത്തെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. വികസനത്തിന്റെ കഥകൾ പറയുന്ന കൂളിമാട് ടൗൺ തന്നെയായിരുന്നു ആ യാത്രയുടെ ആദ്യ സാക്ഷി. സമീപകാലത്ത് കോഴിക്കോട് ജില്ലയിൽ വേഗത്തിൽ വികസനം കൈവരിച്ച പ്രദേശങ്ങളിലൊന്നാണ് കൂളിമാട്. കാഫ്ബി മുഖേന 42 കോടി […]

Kerala

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ ; നാളെ കലാശക്കൊട്ട്

  • 6th April 2026
  • 0 Comments

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം. പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിൽ തുടരുന്നുണ്ട്. BJP യുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്, […]

Why do gamblers fall for cognitive biases The psychology behind risk-taking in gambling Understanding the emotional triggers that influence gambling decisions Navigating the mental game Psychological

  • 6th April 2026
  • 0 Comments

Why do gamblers fall for cognitive biases The psychology behind risk-taking in gambling Understanding the emotional triggers that influence gambling decisions Navigating the mental game Psychological The Role of Cognitive Biases in Gambling Cognitive biases play a significant role in the gambling experience, often leading players to make irrational decisions. These biases are mental shortcuts […]

Kerala

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

  • 5th April 2026
  • 0 Comments

കുടകിൽ ട്രക്കിങിനിടെ കാണാതായ ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ് ഗോപി. വീട്ടിൽ നിന്ന് പോയത് കൊച്ചിയിലേക്കാണ്. ഇടയ്ക്ക് ട്രക്കിങ്ങിന് പോകുന്ന സ്വഭാവമുണ്ടെന്നും ഗോപി പറഞ്ഞു. ശരണ്യ കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ ഹരിദാസ് പറഞ്ഞു. ശരണ്യ ബുധനാഴ്ചയോടെ വിളിച്ചിരുന്നു. പിറ്റേദിവസം ട്രക്കിങ്ങിന്റെ ലാസ്റ്റ് പോയിന്റിൽ നിന്നും 10.20 ഓടെ സുഹൃത്തിനെ വിളിച്ചിരുന്നു. വഴിതെറ്റിയെന്ന് അറിഞ്ഞശേഷം ഉച്ചയ്ക്ക് രണ്ടരയോടെ ഹോം സ്റ്റേയിലേക്ക് വിളിച്ചറിയിച്ചു. അതിനുശേഷം ബന്ധപ്പെടാൻ ആയിട്ടില്ലെന്നും ഹരിദാസൻ പറഞ്ഞു. ഹരിദാസൻ നിലവിൽ കുടകിലുണ്ട്. ശരണ്യയ്ക്കായി നാലാം ദിവസവും […]

International

കുവൈറ്റിലും ബഹ്‌റൈനിലും ശക്തമായ ആക്രമണം; അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ

  • 5th April 2026
  • 0 Comments

കുവൈറ്റിലും ബഹ്‌റൈനിലും ശക്തമായ ആക്രമണം തുടർന്ന് ഇറാൻ. കുവൈറ്റിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ഇന്ന് ആക്രണം നടത്തിയത്. കുവൈറ്റിൽ വൈദ്യത നിലയങ്ങളും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. ഡ്രോൺ ആക്രമണത്തിൽ ബഹ്‌റൈനിൽ സിദ്റ മേഖലയിലെ ബാപ്കോ റിഫൈനറിയിൽ തീപിടിത്തം ഉണ്ടായി. രണ്ട്‌ വൈദ്യത നിലയങ്ങളും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും ആക്രമിക്കപ്പെട്ടു. പവർസ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തിവച്ചു. വൈദ്യുതി, വെള്ളം, എണ്ണ എന്നിവയുടെ നിർമാണവും വിതരണവും തകർക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്ന […]

error: Protected Content !!