Kerala

‘വീട്ടില്‍ വോട്ട്’ അവസാനിച്ചു; ജില്ലയില്‍ രേഖപ്പെടുത്തിയത് 18,451 വോട്ടുകള്‍

96.89 ശതമാനം പേര്‍ വോട്ട് ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ‘വീട്ടില്‍ വോട്ട്’ ജില്ലയില്‍ പൂര്‍ത്തിയായി. 85 വയസ്സിന് മുകളിലുള്ള11,786പേരും ഭിന്നശേഷിക്കാരായ6,665പേരും ഉള്‍പ്പെടെ 18,451 പേരാണ് വീട്ടില്‍ വോട്ട് ചെയ്തത്. ബി.എല്‍.ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ നല്‍കിയവരുടെ വീടുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. 85 വയസ്സിന് മുകളിലുള്ള 12,260 പേരുടെയും ഭിന്നശേഷിക്കാരായ 6,783 പേരുടെയും അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. ഇതില്‍ 96.89 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് വോട്ടിങ്ങിനായി വീടുകളിലെത്തിയത്. ജില്ലയില്‍ 257 ടീമിനെയാണ് ഹോം വോട്ടിങ്ങിനായി നിയോഗിച്ചിരുന്നത്. രഹസ്യസ്വഭാവവും സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചായിരുന്നു വോട്ടിങ്. ബാലറ്റ് സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രത്യേക സ്റ്റീല്‍ സ്യൂട്ട്‌കേസാണ് ഉപയോഗിച്ചത്. സുതാര്യത ഉറപ്പാക്കാന്‍ വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. നാദാപുരം മണ്ഡലത്തിലാണ് കൂടുതല്‍ ഹോം വോട്ടര്‍മാര്‍ -1,782. കുറവ് കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണ് -849.

വിവിധ മണ്ഡലങ്ങളില്‍ വീട്ടില്‍നിന്ന് വോട്ട് ചെയ്തവര്‍:

വടകര -1,375
കുറ്റ്യാടി -1,391
നാദാപുരം -1,782
കൊയിലാണ്ടി -1,317
പേരാമ്പ്ര -1,635
ബാലുശ്ശേരി -1,675
എലത്തൂര്‍ -1,694
കോഴിക്കോട് നോര്‍ത്ത് -1,298
കോഴിക്കോട് സൗത്ത് -849
ബേപ്പൂര്‍ -1,103
കുന്ദമംഗലം -1,607
കൊടുവള്ളി -1,341
തിരുവമ്പാടി -1,384

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!