Trending

കിർത്താഡ്സിലേക്ക് ബഹുജന മാർച്ച്

കോഴിക്കോട്: കേരളത്തില്‍ പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി ചേവായൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കിര്‍താഡ്‌സിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ പുറത്ത് വന്ന്ക്കൊണ്ടിരിക്കുന്നു. ഫണ്ട്
ദുർവിനിയോഗം, അനധികൃത നിയമനം, കെടുകാര്യസ്ഥത തുടങ്ങിയവയിലൂടെ മറ്റൊരു വെള്ളാനയായി കിര്‍താഡ്‌സ് മാറിയിരിക്കുന്നു. കിർതാഡ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഫണ്ട് വിനിയോഗങ്ങളെ കുറിച്ചും സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തുക, കൃത്യവിലോപം കാണിച്ച കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഒക്ടോബർ 29 നു ( ചൊവ്വാഴ്ച ഫ്രറ്റേണിറ്റി മൂവ്മെന്റ്, കോഴിക്കോട് കിർതാഡ്സ് ആസ്ഥാനത്തേക്ക് ബഹുജന മാർച്ച് നടത്തുന്നു. പരിപാടി വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്യും. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ എന്നിവർ സംസാരിക്കും. രാവിലെ 10.30 ന് ചേവായൂർ ജങ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!