Kerala

പ​ട്ടാ​പ്പ​ക​ൽ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ​ണം ന​ട​ത്തി​യ കൗ​മാ​ര​ക്കാ​ര​ൻ പിടിയിൽ

ബേ​പ്പൂ​ർ: അ​ട​ച്ചി​ട്ട വീ​ട്ടി​ൽ നി​ന്ന് പ​ട്ടാ​പ്പ​ക​ൽ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ​ണം ന​ട​ത്തി​യ കൗ​മാ​ര​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ന​ടു​വ​ട്ടം വ​ട്ടാ​റ​മ്പ് സി.​വി ഹൗ​സി​ൽ റാ​ഷി​ന​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് പ​ക​ൽ പ​തി​നൊ​ന്നി​ന് ഒ​ന്നേ​മു​ക്കാ​ൽ പ​വ​നും 40,000 രൂ​പ​യും ക​വ​ർ​ന്ന​ത്.

കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​വും പ​ണ​വു​മാ​ണ് മോ​ഷ്ടി​ച്ച​ത്. റാ​ഷി​ന തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​ല​മാ​ര തു​റ​ന്നു​കി​ട​ക്കു​ന്ന​തു​ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണ​വും ആ​ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​ത്. പി​ൻ​ഭാ​ഗ​ത്തെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് ഒ​രാ​ൾ പോ​കു​ന്ന​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ബി​ശ്വാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മോ​ഷ്ടി​ച്ച പ​ണ​വും സ്വ​ർ​ണ​വും വീ​ണ്ടെ​ടു​ത്ത​ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ബേ​പ്പൂ​ർ പൊ​ലീ​സ് അ​റി​യി​ച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!