ഓസ്കാർ നേടിയ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
അക്കാദമി അവാർഡുകളിൽ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർ സുപ്രധാന പുരസ്‌കാരങ്ങൾ നേടിയ ചരിത്ര നിമിഷം! ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ പദവി ഉയർത്തിയ ഈ പ്രതിഭാധനരായ കലാകാരന്മാരെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. അതിരുകൾ ഭേദിച്ച് ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നത് തുടരട്ടെ.
ഇൻസ്റ്റാഗ്രാമിൽ മുഖ്യമന്ത്രി കുറിച്ചു
കൂടാതെ കേരള നിയമസഭയിലും ഓസ്കാർ നേടിയ പ്രതിഭകളെ അഭിനന്ദിച്ചു.
ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനത്തില്‍ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ശ്രീ. കാര്‍ത്തികി ഗോണ്‍സല്‍വസും ശ്രീ. ഗുനീത് മോംഗയും ചേര്‍ന്നൊരുക്കിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഷോര്‍ട്ട് ഫിലിം പുരസ്കാരം നേടിയിരിക്കുകയാണ്.
കൂടാതെ, പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ‘ആര്‍ ആര്‍ ആര്‍ ‘എന്ന ചിത്രത്തില്‍ പ്രമുഖ സംഗീത സംവിധായകന്‍ ശ്രീ. എം.എം. കീരവാണി ഒരുക്കിയ, ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഓസ്കാര്‍ ലഭിച്ചിരിക്കുന്നത്.
ലോകത്തിന്റെ നെറുകയില്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകളെ കേരള നിയമസഭ മുക്തകണ്ഠം അഭിനന്ദിക്കുന്നു. ആദരവ് രേഖപ്പെടുത്തുന്നു. ഈ അപൂര്‍വ്വ നേട്ടത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ള സന്തോഷത്തില്‍ കേരള നിയമസഭയും പങ്കുചേരുന്നു.

