നേതൃത്വം തന്നെ ബോധപൂർവം അപമാനിക്കാനാണ് കത്ത് നൽകിയതെന്നും ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ. തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് എം പിമാരെ പിണക്കിയതിൻ്റെ ഭവിഷത്ത് നല്ലതായിരിക്കില്ലെന്നും നോട്ടീസ് നൽകുന്നതിന് മുൻപ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നുവെന്നും തന്റെ സേവനം വേണോ വേണ്ടയോ എ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇനി മത്സരിക്കാൻ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കന്മാരോട് പറഞ്ഞു കഴിഞ്ഞു എന്നാൽ പാർട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടിക്കെതിരായ പരസ്യ വിമർശനത്തിൽ കെ പി സിസി എം കെ രാഘവന് താക്കീതും മുരളീധരന് മുന്നറീപ്പും നൽകിയിരുന്നു.
പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നായിരുന്നു കെപിസിസി നിർദേശം.
മിണ്ടാതിരിക്കുന്നവർക്കേ പാർട്ടിയിൽ സ്ഥാനമുള്ളൂവെന്നും ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് ചെയ്യുന്നതെന്നും എം കെ രാഘവൻ പറഞ്ഞിരുന്നു ഇതിനെ പിന്തുണച്ചതിനാണ് മുരളീധരന് മുന്നറീപ്പ് നൽകിയത്. മുൻ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ പ്രസ്താവനകളിൽ ജാഗ്രത പുലർത്തണമെന്നാണ് കെ സുധാകരന്റെ മുരളീധരനുള്ള കത്തിൽ പറയുന്നു.

