National News

പ്രധാന മന്ത്രിയെ വിമർശിച്ചാൽ എങ്ങനെ രാജ്യ വിമർശനമാകും; മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര

പ്രധാന മന്ത്രിയെ വിമർശിച്ചാൽ അതെങ്ങനെ രാജ്യത്തിനെതിരായ വിമർശനമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി കൊടുക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ വെറുമൊരു പ്രധാനമന്ത്രിയാണ്, രാജ്യമോ ദൈവമോ സ്രഷ്ടാവോ അല്ല, പവന്‍ ഖേര വ്യക്തമാക്കി.

ഇന്നലെ കർണാടകയിൽ നടന്ന പൊതുപരിപാടിയിലാണ് മോദി രാഹുലിനെതിരെ വിമർശനമുന്നയിച്ചത്. യു കെ സന്ദർശനത്തിനിടെ രാഹുൽ നടത്തിയ പരാമർശമാണ് വിമർശനത്തിന് കാരണമായത്.
ജനാധിപത്യം ക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന രാഹുലിന്റെ പരാമര്‍ശം ഇന്ത്യന്‍ പാരമ്പര്യത്തിനും ഇന്ത്യക്കാര്‍ക്കും അപമാനകരമാണെന്നായിരുന്നു മോദി പറഞ്ഞത്. ഇതിന് മറുപടിയുമായാണ് പവന്‍ ഖേര രംഗത്തെത്തിയത്.

മുന്‍ഗാമികളെ വിമര്‍ശിച്ചുകൊണ്ടാണ് നിങ്ങള്‍ ഒന്‍പതുവര്‍ഷം ചെലവഴിച്ചത്. കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടെ രാജ്യത്ത് ഒന്നും സംഭവിച്ചില്ലെന്നു നിങ്ങള്‍ പറയുമ്പോള്‍ മൂന്നു തലമുറയെയാണ് നിങ്ങള്‍ അപമാനിച്ചത്. വിദേശമാധ്യസ്ഥാപനത്തില്‍ പരിശോധനയ്ക്ക് ഉത്തരവിടുമ്പോള്‍ നിങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രതിച്ഛായയെ കുറിച്ച് ഉത്കണ്ഠയില്ലായിരുന്നു. പ്രധാനമന്ത്രീ, നിങ്ങളാണ് ജനാധിപത്യത്തെ ആക്രമിക്കുന്നത്. അതിനാലാണ് അതേക്കുറിച്ച് സംവാദങ്ങള്‍ നടക്കുന്നത്. കേംബ്രിജിലെ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച നടക്കുന്നുവെങ്കില്‍ അത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഒരു ശ്രമമാണ്, പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!