Kerala News

ക്രിസ്തീയ വിശ്വാസത്തെയും സ്ഥാപനങ്ങളെയും പരിഹസിച്ചു; കക്കുകളി നാടകത്തിനെതിരെ ആരോപണവുമായി തൃശൂർ അതി രൂപത

അന്താരാഷ്‌ട്ര നാടകോത്സവത്തിൽ അവതരിപ്പിച്ച നാടകത്തിനെതിരെ പ്രതിഷേധവുമായി തൃശൂർ അതി രൂപത. കക്കുകളി എന്ന നാടകം ക്രിസ്തീയ വിശ്വാസത്തെയും സ്ഥാപനങ്ങളെയും അവഹേളിച്ചു എന്നാണ് തൃശൂര്‍ അതിരൂപതയുടെ ആരോപണം. ഞായറാഴ്ച ഇടവകകളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും അതിരൂപത ആഹ്വാനംചെയ്തിട്ടുണ്ട്.

അതി രൂപതയുടെ വികാരി ജനറൽ ഇറക്കിയ സർക്കുലറിലാണ് നാടകത്തിനെതിരെയുള്ള പ്രതിഷേധം വ്യക്തമാക്കുന്നത്. മറ്റന്നാൾ ഇടവകകൾ തോറും പ്രതിഷേധം നടത്താനും തിങ്കളാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ക്ക് വികാരിമാര്‍ നേതൃത്വം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ക്രിസ്തീയ സ്ഥാപനങ്ങളെയും ക്രിസ്തീയ വിശ്വാസത്തെയും കക്കുകളി എന്ന നാടകം അവഹേളിച്ചുവെന്നാണ് ആക്ഷേപം.

അതേസമയം വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്നാണ് നാടകപ്രവര്‍ത്തകരുടെ പ്രതികരണം.ക്രിസ്തീയ വിഭാഗം ഏറ്റവും കൂടുതലുള്ള വേലൂര്‍ എന്നഗ്രാമത്തിലാണ് നാടകം ആദ്യമായി അവതരിപ്പിക്കുന്നത്. പതിനാലോളം വേദികളില്‍ ഇതുവരെ നാടകം അവതരിപ്പിച്ചു. മന്ത്രി സജി ചെറിയാനും എം വി ഗോവിന്ദനും അടക്കമുള്ളവര്‍ നാടകത്തെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഫ്രാന്‍സിസ് നൊറോണയുടെ കൃതിയെ ആസ്പദമാക്കി രചിച്ച നാടകമാണ് കക്കുകളി .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!