National News

ഭരണക്കാലത്ത് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ കഴിയാത്തത് ജന സംഖ്യ ഉയർത്തി; കോൺഗ്രസിനെതിരെ പ്രഹ്‌ളാദ് ജോഷി

കോൺഗ്രസിന് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ സാധിക്കാത്തതിലാണ് അവരുടെ ഭരണ കാലത്ത് ജന സംഖ്യ ഉയരാൻ കാരണമെന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി. കർണാടക തെരെഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവർക്കും സൗജന്യ വൈദ്യുതിയെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെയായിരുന്നു പ്രഹ്‌ളാദ് ജോഷിയുടെ വിവാദ പരാമർശം.

എന്നാൽ പ്രഹ്‌ളാദ് ജോഷിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപിയുടെ വിഡ്ഢിത്തം തികച്ചും വിചിത്രമാണ്. കുറവ് വൈദ്യുതി എന്നാൽ കൂടുതൽ കുട്ടികളോ ? പരാജയം മുന്നിൽ നിൽക്കേ, ബിജെപിയുടെ കേന്ദ്ര മന്ത്രിക്ക് കളം നഷ്ടപ്പെടുകയാണ്- കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല കുറിച്ചു .
കേന്ദ്രമന്ത്രിയുടെ പ്രസ്താവന ദയനീയമാണെന്ന് കോൺഗ്രസ് എംപി ജയറാം രമേശും പറഞ്ഞു.

കർണാടകയിൽ കോൺഗ്രസിന്റെ സംസ്ഥാന വ്യാപക ‘ പ്രജ ധ്വനി യാത്ര’യ്ക്കിടെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിലാണ് നിലവിലെ കോൺഗ്രസ്-ബിജെപി വാക്‌പോര്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!