വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ വിദ്യാർഥികൾക്ക് എലിപ്പനി.ആലുവയിലും എറണാകുളത്തുമുള്ള വിവിധ സ്കൂളുകളിലെ നിരവധി വിദ്യാർത്ഥികളാണ് പനിയും വയറിളക്കവും ഛർദിയും ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.പനങ്ങാട് ഹയർസെക്കൻഡറി സ്കൂളിലെയും എറണാകുളം സർക്കാർ ഗേൾസ് ഹൈസ്കൂളിലെയും കുട്ടികൾ കഴിഞ്ഞ 17ന് തൃശൂരിലെ സ്വകാര്യ തീം പാർക്കിൽ വിനോദയാത്ര പോയിരുന്നു. തിരിച്ച് വന്നതിന് പിന്നാലെയാണ് കുട്ടികൾക്ക് പനി തുടങ്ങിയത്. പനങ്ങാട് സ്കൂളിലെ കുട്ടികൾ സമീപത്തെ ക്ലിനിക്കിലാണ് ആദ്യം പരിശോധനയ്ക്കെത്തിയത്. ഇവിടുത്തെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അടുത്തുള്ള ലാബിൽ പരിശോധിച്ച 25 കുട്ടികളിൽ 8 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.വാട്ടർ തീം പാർക്കിൽ വെള്ളത്തിലിറങ്ങിയവർ പനി വിട്ട് മാറിയിട്ടില്ലെങ്കിൽ തുടർ ചികിത്സ തേടണമെന്ന് ആരോഗ്യ വിദഗ്ദർ നിർദേശിച്ചു.
വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ വിദ്യാർഥികൾക്ക് എലിപ്പനി

