തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചു. ഇന്ന് പുലർച്ചെ ആണ് തകരാർ പരിഹരിച്ചത്. പൈപ്പ് വഴി വെള്ളം കടത്തി വിട്ട് തുടങ്ങി. വീട്ടുകളിലേക്ക് വെള്ളം എത്തി.ഇന്നലെ ഉച്ചയോടെയാണ് പാലാരിവട്ടം- തമ്മനം റോഡില്‍ പൈപ്പ് പൊട്ടിയത്. കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ റോഡിന്റെ പലഭാഗവും തകര്‍ന്നുപോയി. കടകളില്‍ വെള്ളം കയറി. തുടര്‍ന്ന് ജല അതോറിറ്റി ജീവനക്കാര്‍ എത്തി പൈപ്പ് താത്കാലികമായി പൂട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത് നിര്‍ത്തുകയായിരുന്നു.
തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചു;വീടുകളില്‍ വെള്ളം എത്തി

