Kerala

കൊച്ചിയിൽ വീണ്ടും കേബിൾ കഴുത്തിൽ കുരുങ്ങി അപകടം; ബൈക്ക് മറിഞ്ഞ് അഭിഭാഷകന് പരിക്ക്

എറണാകുളം:കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം.ബൈക്ക് യാത്രികനായ അഭിഭാഷകൻ്റെ കഴുത്തിൽ കേബിൾ കുടുങ്ങി.ബൈക്ക് മറിഞ്ഞ് അഭിഭാഷകനായ കുര്യന് പരിക്ക് പറ്റി.രാവിലെ 6 മണിക്ക് എം.ജി റോഡിലായിരുന്നു അപകടം.പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ഇദ്ദേഹത്തിന് കഴുത്തിൽ മുറിവും കാലിന് എല്ല് പൊട്ടലുമുണ്ട്.

റോഡരികിൽ അപകടം പതിയിരിക്കുന്ന കേബിളുകൾ നീക്കം ചെയ്യുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.. കെഎസ്ഈബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആകും നടപടി. സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വർക്ക് പരിധിക്ക് ഉള്ളിൽ അപകടരമായ രീതിയിലുള്ള കേബിളുകൾ ഉണ്ടോ എന്ന് പരിശോധിക്കാനും അവ ഉടൻ നീക്കം ചെയ്യാനും നി‍ർദ്ദേശം നൽകിയെന്ന് സംഘടന അറിയിച്ചു. ആവശ്യമില്ലാത്തവ ഒഴിവാക്കി മറ്റുള്ളവ ടാഗ് ചെയ്ത് ഉയർത്തി സ്ഥാപിക്കും. .കേബിളുകളിൽ കുടുങ്ങി വാഹനാപകടം തുടരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഇടപെടൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!