National

നിക്കി യാദവ് കൊലപാതകം; സംഭവം നടന്നത് സഹിലിന്റെ കുടുംബത്തിന്റെ അറിവോടെ, പിതാവ് അറസ്റ്റിൽ

ദില്ലി: റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷം, കൊലപാതകം ആസൂത്രണം ചെയ്യാൻ മകനെ സഹായിച്ചതിന് കാമുകന്റെ പിതാവ് അറസ്റ്റിലായി. നിക്കി യാദവ് കൊലപാതക കേസിലാണ് കാമുകൻ സഹിൽ ​ഗെലോട്ടിന്റെ പിതാവ് അറസ്റ്റിലായിരിക്കുന്നത്. സഹിൽ കൊലപാതകം ആസൂത്രണം ചെയ്തത് പിതാവിന്റെ സഹായത്തോടെയാണ് എന്ന് പൊലീസ് പറഞ്ഞു.

ഫെബ്രുവരി 14നാണ് നിക്കിയുടെ മൃതദേഹം റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയത്. സഹിലിന്റെ ലിവിങ് ടു​ഗെതർ പങ്കാളിയായിരുന്നു നിക്കി. നിക്കിയെ കൊലപ്പെടുത്തിയ ദിവസം തന്നെ സഹിൽ വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. അതിലൊരാൾ സഹിൽ ​ഗെലോട്ടിന്റെ പിതാവാണ്. പൊലീസ് കമ്മീഷണർ രവീന്ദർ യാദവ് പറഞ്ഞു.

അതിനിടെ കേസിൽ മറ്റൊരു പ്രധാന വിവരം കൂടി പുറത്തുവന്നു. സഹിലും നിക്കിയും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായി പൊലീസ് അറിയിച്ചു. സഹിലിന്റെ കുടുംബം നിക്കിയുമായുള്ള ബന്ധം അം​ഗീകരിച്ചില്ല. അവർ സഹിലിനെ വേറൊരു വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. പങ്കാളിയുടെ വിവാഹം വേറൊരു പെൺകുട്ടിയുമായി നിശ്ചയിച്ചത് നിക്കി അറിഞ്ഞിരുന്നില്ല. വിവാഹത്തിന് ഒരു ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞത്.

നിക്കിയെ സഹിൽ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും നിക്കിയും താമസിച്ചിരുന്നത്. സഹിൽ തന്റെ വിവാഹ ആലോചനകൾ രഹസ്യമാക്കി വെച്ചെങ്കിലും നിക്കി അതിനെക്കുറിച്ച് അറിഞ്ഞതോ‌ടെ പ്രശ്നങ്ങളുണ്ടായി. തുടർന്നായിരുന്നു കൊലപാതകം. കൃത്യം നടന്ന ദിവസം നിക്കി യാദവ് വാടകവീട്ടിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഫെബ്രുവരി 9ലെ ഈ വീഡിയോയിൽ നിക്കി തനിച്ചാണ് ഉള്ളത്. അതിന് മണിക്കൂറുകൾക്കു ശേഷമാണ് നിക്കി കൊല്ലപ്പെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!