Kerala

ആകാശ് തില്ലങ്കേരി; സിപിഐഎം അടിയന്തര യോഗം വിളിച്ചു

കണ്ണൂര്‍: പാര്‍ട്ടിയെ വാര്‍ത്തകളില്‍ നിറയ്ക്കുന്ന ആകാശ് തില്ലങ്കേരി വിഷയം ചര്‍ച്ച ചെയ്യുവാന്‍ അടിയന്തിര യോഗം വിളിച്ച് സിപിഐഎം. എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആകാശിന്റെ നാടായ തില്ലങ്കേരിയിലെ ലോക്കല്‍ കമ്മറ്റി അംഗങ്ങളില്‍ മുഴുവന്‍ പേരും യോഗത്തില്‍ പങ്കെടുക്കും. പ്രശ്‌നം കൂടുതല്‍ തീവ്രതയിലേക്ക് പോവാതിരിക്കാനാണ് സിപിഐഎം ശ്രമം. മട്ടന്നൂര്‍ ഏരിയ കമ്മറ്റി ഓഫീസിലാണ് യോഗം വിളിച്ചിരിക്കുന്നത്. അതിനിടെ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഈ പരാതിയില്‍ ആകാശ് തില്ലങ്കേരിയുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മന്ത്രി എംബി രാജേഷിന്റെ പേഴ്‌സണ്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ഡിവൈഎഫ്‌ഐ. യോഗത്തില്‍ ആകാശിനെ വിമര്‍ശിച്ചതിന് സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേര്‍ക്കുമെതിരേയുള്ള പരാതി. ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രണ്ടുതവണ പൊലീസ് പരിശോധനയ്‌ക്കെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോഴും ഒളിവില്‍ തുടരുകയാണ് ആകാശ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!