Kerala

വാലെന്റൈൻസ് ഡേകൾ ക്വിയർ പ്രണയങ്ങൾ കൂടി ആഘോഷിക്കാനുള്ളതാണ് !

MOHAMMED ASIF K ( Sub Editor )

പ്രണയം ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് തോന്നുന്ന അതിമനോഹരമായ അനുഭൂതിയാണ്. അവിടെ ഒരാളുടെ ജെന്ററിന് സ്ഥാനമില്ല എന്നത് തന്നെയാണ്. പ്രണയദിനങ്ങൾ ഇന്നും ഹെട്രോസെക്ഷ്വൽ പ്രണയങ്ങളിലേക്ക് മാത്രമായി ചുരുങ്ങി പോവുന്നുണ്ട്. എന്നാൽ വാലെന്റൈൻസ് ഡേകൾ ക്വിയർ പ്രണയങ്ങൾ കൂടി ആഘോഷിക്കാനുള്ളതാണ്.

തീർത്തും ഹെറ്റെറോനോർമേറ്റിവായ നമ്മുടെ സമൂഹത്തിൽ ക്വിയർ മനുഷ്യർ ഇന്നും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സ്വന്തം സ്വത്വം തുറന്ന് പറഞ്ഞു മുന്നോട്ടുവരാൻ ഉതകുന്ന തരത്തിലുള്ള സുരക്ഷിതമിടമായി ഇപ്പോഴും സമൂഹം മാറിയിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ മുമ്പത്തേക്കാളും ഇന്ന് ചെറിയ ഒരുപക്ഷം മനുഷ്യരെങ്കിലും ക്വിയർ മനുഷ്യരെ അംഗീകരിക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട് എന്നത് വലിയ ഒരു പ്രതീക്ഷ തന്നെയാണ്. എങ്കിലും താൻ ഗേ ആണെന്ന് ലെസ്ബിയൻ ആണെന്ന് ട്രാൻസ് ആണെന്ന് പറഞ്ഞു മുന്നോട്ട് വരുന്ന വ്യക്തികൾക്ക് നേരെ ഇന്നും ഭൂരിപക്ഷത്തിന്റെ വെറുപ്പിന്റെയും പരിഹാസത്തിന്റെയും കല്ലേറ് നടക്കുന്നുണ്ട്. ആണിനും ആണിനും അല്ലെങ്കിൽ പെണ്ണിനും പെണ്ണിനും ഇടയിൽ പ്രണയം സംഭവിക്കുമ്പോൾ അതിനെ തീർത്തും അസഹിഷ്ണുതയോടെയാണ് ഇവിടുത്തെ ഭൂരിപക്ഷം നോക്കിക്കാണുന്നത്. അത്തരത്തിലൊരു സാഹചര്യത്തിൽ എങ്ങനെയാണ് രണ്ട് പുരുഷന്മാർക്ക് അല്ലെങ്കിൽ രണ്ട് സ്ത്രീകൾക്ക് സമൂഹത്തെ ഭയക്കാതെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും പ്രണയിക്കാനും അതാഘോഷിക്കാനും സാധിക്കുന്നത് ?

സ്കൂളുകളിലും കോളേജുകളിലും ഇന്ന് പ്രണയ ദിനങ്ങൾ വിപുലമായിത്തന്നെ ആഘോഷിക്കുന്നുണ്ട്. അവിടെയെല്ലാം ഒരു ഇൻക്ലൂസിവ് ആയുള്ള ഇടം ഉണ്ടാക്കിയെടുക്കേണ്ടതും ഒട്ടും ഫോബിക് അല്ലാത്ത രൂപത്തിൽ വ്യത്യസ്ത നിറങ്ങളുള്ള എല്ലാ മനുഷ്യരെയും ചേർത്തുനിർത്തി പരിപാടികൾ നടത്തേണ്ടതും കംഫോർട്ടബിളായിട്ടുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഇന്ന് അത്തരത്തിലുള്ള നല്ല മാറ്റങ്ങൾ പല കാമ്പസുകളിലും കാണുന്നു എന്നത് വലിയ ഒരു മാറ്റത്തിലേക്കുള്ള ചുവടുവെപ്പാണ്.

ആരെയും ഉപദ്രവിക്കാതെ വേദനിപ്പിക്കാതെ ആൺ പെൺ ബൈനറിയുടെ മതിൽക്കെട്ടുകൾ തകർത്തുകൊണ്ട് രണ്ടു മനുഷ്യർ സ്‌നേഹിക്കാൻ തുടങ്ങുമ്പോൾ എന്തിനാണ് നിങ്ങൾ നിങ്ങളുടെ ഹോമോഫോബിയയും ക്വിയർ ഫോബിയയും കൊണ്ട് അവരുടെ സന്തോഷത്തിൽ മണ്ണ് വാരിയിടുന്നത് ? ഒരാളുടെ ലൈംഗികത തെരെഞ്ഞെടുപ്പല്ല എന്നും സെക്ഷ്വൽ ഓറിയെന്റേഷൻ ജനിക്കുമ്പോൾ തന്നെ തീരുമാനിക്കപ്പെടുന്നതാണെന്നും മറിച്ച് നിങ്ങളുടെ ഉള്ളിലുള്ള ക്വിയർ ഫോബിയയാണ് ചോയ്സ് എന്നത് ഇവിടുത്തെ പൊതുബോധം എന്നാണിനി മനസിലാക്കുക ? സമൂഹം കൽപ്പിച്ചുവെച്ച പിന്തിരിപ്പൻ ബോധങ്ങളെ കാറ്റിൽ പറത്തി നിങ്ങൾക്കെന്നാണ് ഇവിടുത്തെ അടിച്ചമർത്തപ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളെ സഹാനുഭൂതിയോടെ നോക്കികണ്ട് ചേർത്ത് നിർത്താനാവുക ?

നോക്കൂ…. ഈ ലോകത്ത് ആണിനും പെണ്ണിനും ഇടയിൽ മാത്രമല്ല പ്രണയങ്ങൾ ഉണ്ടാകുന്നത്, ആണും പെണ്ണും മാത്രമല്ല വിവാഹം കഴിക്കുന്നത്, ഒരുമിച്ചു ജീവിക്കുന്നത്. ഇവയെല്ലാം രണ്ട് പുരുഷന്മാർക്കിടയിലും സ്ത്രീകൾക്കിടയിലും സംഭവിക്കുന്നുണ്ട്. അത് തീർച്ചയായും വളരെ നോർമലായിട്ടുള്ളത് തന്നെയാണ്. അവിടെ പ്രകൃതി വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ല. വളരെ വ്യത്യസ്തങ്ങളായ മനുഷ്യരാണ് ഓരോരുത്തരും. ഈ പ്രപഞ്ചത്തെപ്പോലും എടുത്തുനോക്കുമ്പോൾ പല രൂപത്തിലും ഭാവത്തിലും നിറത്തിലുമെല്ലാം എത്രയെത്ര കൗതുകമുണർത്തുന്ന ജീവജാലങ്ങളാണ് നമുക്ക് കാണാൻ കഴിയുക. വ്യത്യസ്തത തന്നെയാണ് ലോകത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നത്. എല്ലാവരും ഒരുപോലെയായിരുന്നെങ്കിൽ ഈ പ്രപഞ്ചത്തിനോടുള്ള ക്യൂരിയോസിറ്റി നമുക്ക് എന്നേ തീർന്നുപോയേനെ !!

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!