Kerala News

കോന്നിക്ക് പിന്നാലെ കൂട്ട അവധി കോഴിക്കോട്ടും;സബ് കളക്ടറുടെ കല്യാണത്തിന് പോയത് 22 ജീവനക്കാര്‍

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിക്ക് പിന്നാലെ കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി.കോഴിക്കോട് സബ് കളക്ടറുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് റവന്യൂ വിഭാഗത്തിലെ 22 ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തത്. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെൽവേലിയിൽ വച്ചാണ് വിവാഹം നടന്നത്.ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരിലേറെപേരും.പല ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് സ്ഥലം മാറി വന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അവധിയെടുത്ത് പോയത് ഉദ്യോഗസ്ഥ സംഘടനാ ഗ്രൂപ്പുകളിലും ചര്‍ച്ചയാണ്. സംഭവത്തില്‍ ജില്ലാ കളക്ടറുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!