Kerala

സംസ്ഥാനത്ത് വെളളക്കരം കൂട്ടി; മൂന്നിരട്ടി വരെ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെളളക്കരം കൂട്ടി. ജല അതോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് കരം കൂട്ടുന്നത്. ശനിയാഴ്ച മുതൽ വർധന പ്രാബല്യത്തിൽ വരുത്തി വിജ്ഞാപനമിറങ്ങി. ചില വിഭാഗങ്ങൾക്ക് മൂന്നുമടങ്ങോളം വർധനയുണ്ട്.വിവിധ വിഭാഗങ്ങളിൽ ഒരു കിലോ ലിറ്ററിന് (1000 ലിറ്റർ) 4.40 രൂപ മുതൽ 12 രൂപ വരെയായിരുന്നു നിരക്ക്. എന്നാൽ വില കൂട്ടിയതോടെ ലിറ്ററിന് ഒരു പൈസ കൂടി 14.4 രൂപ മുതൽ 22 രൂപ വരെ ആകും. അടുത്ത ബില്ല് മുതലാണ് പുതിയ നിരക്ക് നൽകേണ്ടതായി വരുന്നത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവരെ വില വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടിവെള്ളക്കരം കൂട്ടാൻ ജനുവരിയിൽ എൽഡിഎഫ് അനുമതി നൽകിയിരുന്നു. ഇതിനുമുമ്പ് 2016ലാണ് വെളളക്കരം കൂട്ടിയത്. രണ്ടുവർഷം മുമ്പ് വർഷംതോറും അഞ്ചുശതമാനം വെളളക്കരം വർധിപ്പിക്കാനും തീരുമാനിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!