കുന്ദമംഗലം : ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കേരള എൻ.എസ്.എസ് സംഘത്തിലെ പി. മുഹമ്മദ് ലിയാന് മാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എജ്യൂക്കേഷണൽ ട്രസ്റ്റിന്റെയും, അൽ മദ്രസത്തുൽ ഇസ്ലാമിയ്യ സ്റ്റാഫിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. മുഹമ്മദ് ലിയാൻ അൽ മദ്രസത്തുൽ ഇസ്ലാമിയ പൂർവ വിദ്യാർഥിയാണ്. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പോൾ കെ.ജെ ഉദ്ഘാടനവും ലിയാന് ഉപഹാരവും നൽകി ആദരിച്ചു. മാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എജ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർമാൻ പി.എം. ശരീഫുദ്ധീൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കളും കുട്ടികളും എന്ന വിഷയത്തിൽ മാനേജർ എം. സിബ്ഗത്തുള്ള ക്ലാസ് എടുത്തു.
അൽ മദ്രാസത്തുൽ ഇസ്ലാമിയ പി.ടി.എ പ്രസിഡന്റ് എ.കെ. യൂസഫ് മാസ്റ്റർ, ഇ.പി. ലിയാഖത്ത് അലി, എം.പി. അബൂബക്കർ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, അലി ആനപ്പാറ,എം.എ. സുമയ്യ,സ്വാലിഹ ടീച്ചർ, ജസീന മുനീർ എന്നിവർ പരിപാടിയിൽ സംസാരിച്ചു. മുഹമ്മദ് ലിയാൻ മറുപടി പ്രസംഗം നടത്തി. മുഖ്തദിർ പ്രാർഥന നടത്തി. പ്രിൻസിപ്പൽ പി. അബ്ദുൽ ലത്തീഫ് സ്വാഗതവും ടി.പി. റൈഹാനത്ത് സമാപനവും നിർവ്വഹിച്ചു. മുഖദതിർ പ്രാർത്ഥന നടത്തി.

