Kerala

‘ഏത് ഭാഷയും പഠിച്ച് പാട്ടുപാടും, തികച്ചും അപ്രതീക്ഷിതം’; വാണി ജയറാമിനെ അനുസ്മരിച്ച് കെ എസ് ചിത്ര

പിന്നണി ഗായിക വാണി ജയറാമിനെ അനുസ്മരിച്ച് കെ എസ് ചിത്ര. തികച്ചും അപ്രതീക്ഷിതമായിപ്പോയി വാണിയമ്മയുടെ വിയോഗമെന്ന് കെ എസ് ചിത്ര പറഞ്ഞു. എല്ലാ ഭാഷകളും പഠിച്ചായിരുന്നു അമ്മ പാടുന്നത്. പെട്ടന്ന് എല്ലാം പഠിച്ചെടുക്കുന്ന വ്യക്തിയായിരുന്നു. ഏത് വേദിയിലും ഏത് ഭാഷകളിലും വാണിയമ്മ സംസാരിക്കും.

ഏഴ് സ്വരങ്കൾക്കുൾ എത്തനൈ പാടൽ, കവിതൈ കേള്ങ്കൽ, തിരുവോണ പുലരി തൻ, തുടങ്ങി ഓർമയിലുള്ള വാണിയമ്മയുടെ പാട്ടുകൾ നിരവധിയാണ്.. ഭർത്താവിന്റെ വിയോഗശേഷം മാനസികമായി അമ്മ തളർന്നിരുന്നു’. കെ എസ് ചിത്ര അനുസ്മരിച്ചു.

ചെന്നൈയിലെ വസതിയിലായിരുന്നു വാണിയമ്മയുടെ അന്ത്യം. 78 വയസായിരുന്നു. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!