Local

മുക്കം റോഡ് റേഷൻ ഷോപ്പിന് മുന്നിൽ കഞ്ഞിവെപ്പ് സമരം നടത്തി കുന്ദമംഗലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

കുന്ദമംഗലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ സമയം വെട്ടിക്കുറച്ചതിനെതിരെയും, പച്ചരി മാത്രം വിതരണം ചെയ്തു ജങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും, ഗുണ നിലവാരം കുറഞ്ഞ ഇ പോസ് മിഷ്യൻ മാറ്റി ഗുണനിലവാരം ഉള്ളത് സ്ഥാപിക്കണം എന്നവിശ്യപെട്ടും സെർവർ തകരാർ ഉടൻ പരിഹരിക്കണം, സാധാരണക്കാർക്ക് ആവിശ്യമായ ഭഷ്യ ധാന്യങ്ങൾ വിതരണം ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കുന്ദമംഗലം മുക്കം റോഡ് റേഷൻ ഷോപ്പിന് മുന്നിൽ കഞ്ഞിവെപ്പ് സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ എംപി കേളുകുട്ടി പരിപാടി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സിവി സംജിത്ത് അധ്യക്ഷം വഹിച്ചു. വിനോദ് പടനിലം, പി ഷൌക്കത്തലി, ബാബു നെല്ലൂളി, ജിജിത്ത് കുമാർ,ബൈജു ടി, ഗിരീശൻ,രജിൻദാസ്, ഷക്കീർ ഹുസൈൻ, അലിയാജി, മണിലാൽ, ചന്ദ്രൻ മേപ്പറ്റ,എപി വിജയൻ ലാലുമോൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!