Kerala

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്ത്

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാക്ഷിവിസ്താരം അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കും. ബാലചന്ദ്രകുമാർ ചികിത്സയിലാണെന്നും തുടർ വിസ്താരത്തിനായി കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

ഈ മാസം 7 മുതൽ 10 വരെയാണ് ബാലചന്ദ്രകുമാറിന്റെ വിസ്താരം നടക്കുക. യാത്രാ ബുദ്ധിമുട്ട് കാരണം വിസ്താരം തിരുവനന്തപുരത്തെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രോസിക്യൂഷന്റെ അപേക്ഷ. ഇരുവൃക്കകളും തകരാറിലായി ബാലചന്ദ്രകുമാർ ചികിത്സയിലാണ്. ഇത് പരിഗണിച്ചാണ് സാക്ഷി വിസ്താരം മാറ്റിയത്.

നേരത്തെ,വാദം നടക്കുന്നതിനിടെ ബാലചന്ദ്ര കുമാർ കോടതി മുറിയിൽ കുഴഞ്ഞു വീണിരുന്നു. തന്റെ ആരോഗ്യപ്രശ്‌നങ്ങൾ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് കേസ് മാറ്റണമെന്ന് ആവശ്യം പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചത്.

നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സാക്ഷിയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപുമായി ബന്ധപ്പെട്ട് നാൽപതോളം ശബ്ദരേഖകൾ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിൽ ദിലീപിന്റെ ശബ്ദരേഖ ഫൊറൻസിക് പരിശോധനയിൽ തിരിച്ചറിയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!