മാസ്റ്ററിനു ശേഷം വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തും . സിനിമയിൽ വില്ലന്‍ കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. അദ്ദേഹത്തിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണിത്. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഞ്ജയ് ദത്തിനെ തമിഴ് സിനിമയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം ദളപതി 67-ന്റെ ഭാഗമാകുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു.. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് കശ്മീരില്‍ ആരംഭിക്കും.വിജയ് ചിത്രത്തിന്റെ വൺലൈൻ കേട്ട് ത്രില്ലടിച്ചെന്ന സഞ്ജയ് ദത്തിന്റെ വാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കാരക്റ്റർ പോസ്റ്ററും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.
We feel esteemed to welcome @duttsanjay sir to Tamil Cinema and we are happy to announce that he is a part of #Thalapathy67 ❤️#Thalapathy67Cast #Thalapathy @actorvijay sir @Dir_Lokesh @Jagadishbliss pic.twitter.com/EcCtLMBgJj
— Seven Screen Studio (@7screenstudio) January 31, 2023
കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. വാരിസിനും മാസ്റ്ററിനും ശേഷം സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് ഫിലോമിന്‍ രാജ്.

