Kerala News

പുറമ്പോക്ക് ഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തി;പ്രതിയായ റേഞ്ച് ഓഫീസറെ തിരിച്ചെടുത്ത് വനംവകുപ്പ്

പുറമ്പോക്ക് ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ വെട്ടിക്കടത്തിയ കേസിലെ പ്രതിയെ വനം വകുപ്പ് തിരിച്ചെടുത്തു.അടിമാലി മുന്‍ റേഞ്ച് ഓഫീസര്‍ ജോജി ജോണിന്റെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. പുനലൂര്‍ ഡിവിഷനിലെ വര്‍ക്കിംഗ് പ്ലാന്‍ റേഞ്ചിലാണ് പുതിയ നിയമനം.
അടിമാലി റെയ്ഞ്ച് ഓഫീസറായിരിക്കേ തന്റെ അധികാര പരിതിയിൽ ഉള്ള പലയിടങ്ങളിൽ നിന്നായി അനധികൃതമായി മരംമുറിച്ചു കടത്തി എന്നതാരുന്നു ജോജി ജോണിനെതിരായ കേസ്. കേസിൽ അറസ്റ്റിലായിരുന്ന ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.വെട്ടിക്കടത്തിയ മരത്തടികൾ പ്രതിയായ ജോജി ജോണിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.കേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കോടതിയുടെ നിര്‍ദേശ പ്രകാരം വനംവകുപ്പ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കവെയാണ് സര്‍വ്വീസില്‍ തിരിച്ചെടുത്തത്.പുനലൂർ ഡിവിഷനിലാണ് പുതിയ നിയമനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!