മുതുകുളത്ത് എസ്ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജി(24)നെയാണ് ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ്കുമാറിന്റെ കുടുംബവീടിന് മുന്നിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.എസ്ഐയുടെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. ഇന്നലെ രാത്രി 10ന് സൂരജ് ഇവിടെയെത്തുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനുശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു. വീട്ടിൽ എസ്ഐയുടെ ഭാര്യയും മക്കളും മാത്രമേ ഉള്ളൂ. സംഭവസമയം എസ്ഐ വീട്ടിൽ ഉണ്ടായിരുന്നില്ല. സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
എസ്.ഐയുടെ വീടിന് മുന്നില്‍ യുവാവ് മരിച്ച നിലയില്‍;മകളുടെ സഹപാഠി

