Kerala News

ആവിക്കൽതോട്-കോതി മാലിന്യപ്ലാന്റ്;താൽക്കാലികമായി നിർത്തിവെച്ചതാണെന്ന് മേയർ,പദ്ധതി ഉപേക്ഷിച്ചിട്ടില്ല

ആവിക്കൽതോട്-കോതി മാലിന്യപ്ലാന്റ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പ്.കോടതി നടപടികൾ മൂലമാണ് നിർമാണം വൈകിയതെന്നു ഉന്നതധികാര സമിതിയെ അറിയിക്കുമെന്നും മേയ‍ർ പറഞ്ഞു. പദ്ധതി താൽക്കാലികമായി മാത്രം നിർത്തിവെച്ചിരിക്കുകയാണെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു,കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതി കാലാവധി മാർച്ച് 31 ന് അവസാനിക്കും. ഈ സാഹചര്യത്തിൽ പ്ലാന്റ് നിർമാണം നിർത്തിവെക്കുമെന്നായിരുന്നു നേരത്തെ കോര്‍പറേഷന്‍ വ്യക്തമാക്കിയത്.സംസ്ഥാന സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചാൽ മാത്രം ഇനി പ്ലാന്റ് നിർമാണമെന്നും വാർത്തകളുണ്ടായിരുന്നു.പ്ലാന്റ് പദ്ധതി ഉപേക്ഷിച്ചുവെന്ന് പറയരുത്. ഞങ്ങള്‍ക്ക് കിട്ടുന്ന സ്ഥലത്താണ് പദ്ധതി നടപ്പാക്കാനാകുക. സാങ്കേതിക തകരാറുകളെ പറ്റിയാണ് പലരും സംസാരിക്കുന്നത്. ചിലയിടങ്ങളിൽ ചെറിയ നീക്കുപോക്കുകൾ ചെയ്യേണ്ടിവരും’… മേയര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!