കോവളം വാഴമുട്ടത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു.പനത്തുറ സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്.ഓടിച്ച പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാവിലെയാണ് അപകടം. സന്ധ്യ റോഡ് മുറിച്ചുകടക്കവെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായ പരിക്കേറ്റ സന്ധ്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.
കോവളത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്കിടിച്ച് മരിച്ചു;റേസിങ് ബൈക്കെന്ന് നാട്ടുകാർ,എത്തിയത് അമിതവേഗത്തില്‍

