ആലപ്പുഴ; ആരോഗ്യകരമായ പരിസ്ഥിതിയെ മടക്കി കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്തം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന മൊട്ടാകെ ഒരു ലക്ഷം വേപ്പിന്‍ തൈകള്‍ വച്ച് പിടിപ്പിക്കുന്ന ,’NANMA NEEM CHALLENCE'( Nature Affectionate’s Noblest Movement & Association ) ന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ടി.ഡി.മെഡിക്കല്‍ കോളേജ് വളപ്പില്‍ വച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.രാംലാല്‍ നിര്‍വ്വഹിച്ചു. പ്രകൃതിയില്‍ നിന്നും എടുക്കല്‍ മാത്രം അല്ല പ്രകൃതിക്ക് തിരിച്ചു കൊടുക്കാനും മനുഷ്യന്‍ പഠിക്കണമെന്നും ഇക്കാര്യത്തില്‍ നന്‍മ പ്രവര്‍ത്തകര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അഭിഭാഷകന്‍ എം എസ് ഉസ്മാന്‍ മുഖ്യ അതിഥി യായി. ചലച്ചിത്ര സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവും നന്മയുടെ ജോയിന്റ് മാനേജിംഗ് ട്രസ്റ്റി നൂറനാട് രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റ് പ്രദീപ് നന്‍മ നന്മയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു, കൂടാതെ നന്മയുടെ അംഗങ്ങള്‍ ആയ വിജിത, ഉണ്ണികൃഷ്ണന്‍ റെജിപണിക്കര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നന്ന് പ്രവര്‍ത്തകരും മെഡിക്കല്‍ കോളേജ് ജീവനക്കാരും ചേര്‍ന്ന് കോളേജ് വളപ്പില്‍ നൂറു വേപ്പിന്‍ തൈകള്‍ നട്ടൂ. നന്‍മ ട്രസ്റ്റിന് എല്ലാ ജില്ലകളിലും കോര്‍ഡിനേറ്റര്‍മാര്‍ ഉണ്ടാകുമെന്നും അവരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും NANMA NEEM CHAlLENGE പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പ്രദീപ് നന്‍മ പറഞ്ഞു

