Local

കോഴിക്കോട് ജില്ലയിലെ തണ്ണീർത്തടങ്ങളുടെ സ്ഥിതി വിവര ശേഖരണം നടത്തുന്നു

കുന്ദമംഗലം :ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ലു. ആർ.ഡി.എം) കോഴിക്കോട് ജില്ലയിലെ തണ്ണീർത്തടങ്ങളുടെ സ്ഥിതി വിവരശേഖരണം സംഘടിപ്പിക്കുന്നു. പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഈ സർവ്വേയിൽ പങ്കെടുക്കാവുന്നതാണ്. പ്രായപരിധിയില്ല. വെബ് സൈറ്റ് www.cwrdm.org സന്ദർശിച്ച് നിശ്ചിത ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രശംസാപത്രവും പ്രത്യേക പരാമർശവും നൽകും.തണ്ണീർതടങ്ങളുടെ പുനഃസ്ഥാപനത്തിന് സമയമായി’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ലോകത്തിലെ തണ്ണീർത്തടങ്ങൾ അപ്രത്യക്ഷമാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനും നശിപ്പിച്ചവ പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള പൊതുജന പങ്കാളിത്തോടെ നടത്തുന്ന ഈ വിവര ശേഖരണത്തിൽ പങ്കെടുത്താനുള്ള അവസാന തീയ്യതി ജനുവരി 26 ആണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!