കണ്ണൂര്‍: കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ.ഓപ്. സൊസൈറ്റിയില്‍ 77കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കേസില്‍ എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.
കണ്ണൂരില്‍ അഗ്രീന്‍കോ എന്ന സ്ഥാപനം തുടങ്ങിയ ശേഷം സര്‍ക്കാരില്‍നിന്നും മറ്റും ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്.
സഹകരണ വകുപ്പ് വിജിലന്‍സ് ഡിവൈ.എസ്.പി. മാത്യുരാജ് കള്ളിക്കാടന്‍ കണ്ടെത്തിയ ക്രമക്കേടുകളെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി വി.മധുസൂദനന്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.
ജനറല്‍ മാനജേര്‍ പിവി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാംപ്രതി എം ഡി. ബൈജു രാധാകൃഷ്ണന്‍. ചെയര്‍മാനായ എം.കെ രാഘവന്‍ മൂന്നാം പ്രതിയാണ്.