പാലക്കാട് വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു.മനിശേരി സ്വദേശി സുബിതയ്ക്കാണ് വെട്ടേറ്റത്. കൈകളില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.പതിനൊന്ന് മണിയോടെ കോടതിക്ക് സമീപമായിരുന്നു ആക്രമണം.’സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിവാഹ മോചനത്തിന് കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു

