Kerala News

അരിയില്‍ ഷുക്കൂര്‍ വധക്കേസ്; കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകൻ്റെ വെളിപ്പെടുത്തൽ തള്ളി മുസ്ലീം ലീഗ്

അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ അഭിഭാഷകന്‍ ഉന്നയിച്ച ആരോപണം പച്ചക്കള്ളമെന്ന് പി എം എ സലാം,ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള അഭിഭാഷകന്റെ ആരോപണം വ്യാജമാണ്. ആരോപണത്തിന് പിന്നിൽ ലീഗിനെയും നേതാക്കളെയും താറടിക്കാനുള്ള ശ്രമമാണെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. അഭിഭാഷകനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സലാം വ്യക്തമാക്കി.നേരത്തെ വിഷയത്തിൽ കെ പി സി സി പ്രസിഡന്റ് ഇടപെട്ടിരുന്നു. അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താഞ്ഞത് പി കുഞ്ഞാലിക്കുട്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണെന്ന അഭിഭാഷകൻ ടിപി ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞത്. ഹരീന്ദ്രനെ വിളിച്ച് കാര്യങ്ങൾ തിരക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു.
ഗൂഡാലോചന യു.ഡി.എഫിന് അകത്തോ പുറത്തോ എന്ന് അന്വേഷത്തിലൂടെ പുറത്തു വരേണ്ടതാണ്. ഈ വിഷയം യു.ഡി.എഫിൻ്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കരുതുന്നില്ല. എന്ത് ഉദ്ദേശത്തിലാണ് കെ.പി.സി.സി അധ്യക്ഷൻ്റെ പ്രസ്താവന എന്നറിയില്ല. ആരോപണം ഗൗരവകരം എന്ന ലീഗിന്റെ അതേ നിലപാട് ആണ് സുധാകരനും. ഇക്കാര്യത്തിൽ എന്തെങ്കിലും ആശയകുഴപ്പം ഉണ്ടെങ്കിൽ യുഡിഎഫ് യോഗത്തിൽ പറയാം. പി എം എ സലാം വ്യക്തമാക്കി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!