കുന്നമംഗലം : പരസ്പരം മനസ്സിലാക്കി അയല്പക്ക സ്നേഹ ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നത് ഐക്യത്തിനും നാടിന്റെ നന്മക്കും അത്യാവശ്യമാണെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ അഭിപ്രായപ്പെട്ടു. സംഗമം പലിശരഹിത അയല്‍കൂട്ടായ്മ പ്രചാരണ കാമ്പയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കാമ്പയിന്റെ ഭാഗമായി പ്രാദേശിക സംഗമങ്ങള്‍, ജൈവ പുരയിട കൃഷി മത്സരം, അയല്‍ക്കൂട്ട നേതൃസംഗമം, സംഗമം ഹെല്‍ത്ത് കെയര്‍ , ജൂനിയര്‍ അയല്‍ക്കൂട്ട രൂപീകരണം തുടങ്ങിയ പരിപാടികള്‍ നടത്തും.
സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ.പി. ഉമര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. സുമയ്യ ക്യാമ്പയിന് വിശദീകരണം നടത്തി. ഷൈനിബ ബഷീര്‍, സുപ്രിയ, സുലൈഖ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പി.എം. ശരീഫുദ്ധീന്‍ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം എം.എ. സുമയ്യ നന്ദിയും പറഞ്ഞു.
ഫോട്ടോ : സംഗമം പലിശ രഹിത അയല്‍കൂട്ടായ്മ പ്രചാരണ ക്യാമ്പയിന് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു.