തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി കെ.ടി.ജലീല്‍. വൈസ് ചാന്‍സലറോട് ചോദിച്ചാല്‍ സത്യം മനസ്സിലാക്കാം. സര്‍വകലാശാലയുടെ തീരുമാനത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയില്‍ പോകാം. മാര്‍ക്ക് ദാനമല്ല നടന്നത്. അര്‍ഹതപ്പെട്ട കുട്ടിക്ക് അവകാശമായതാണ് നല്‍കിയത്. അതിനാണ് ഈസര്‍ക്കാര്‍ നില കൊള്ളുന്നതെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അദാലത്ത് ഞാന്‍ മുന്‍ കയ്യെടുത്താണ് നടപ്പാക്കിയത്. അദാലത്ത് സംഘടിപ്പിക്കുന്നത് ഫയലുകള്‍ തീര്‍പ്പാക്കാനാണ്. മാര്‍ക്ക് ദാനത്തിനല്ല. രമേശ് ചെന്നിത്തല ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കെ.ടി.യു സംഭവത്തില്‍ പ്രത്യേകമായൊരു കേസായാണ് ഇത് പരിഗണിച്ചത്. ഇതിലൊന്നും അസ്വഭാവികത ഇല്ല. മാര്‍ക്ക് നല്കുന്നതില് മന്ത്രിയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായിട്ടില്ല. സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ ആണിത്. ഇതിന്റെ പൂര്‍ണതീരുമാനം സര്‍വകലാശാലക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

