Kerala

പാര്‍ട്ടി നിര്‍മ്മിച്ച് നല്‍കിയ പുതിയ വീട്ടിലേക്ക് താമസം മാറി മുന്‍ മന്ത്രി പി കെ ഗുരുദാസന്‍; എംവി ഗോവിന്ദനുൾപ്പടെ നിരവധി പേര്‍ ഗൃഹപ്രവേശനത്തിനെത്തി

തിരുവനന്തപുരം: മുന്‍ മന്ത്രി പി കെ ഗുരുദാസന്‍ പുതിയ വീട്ടിലേക്ക് താമസം മാറി. പാര്‍ട്ടി നിര്‍മ്മിച്ച് നല്‍കിയ വീടിന് കൊല്ലത്തെ പാര്‍ട്ടി പ്രവര്‍ത്തന കാലത്ത് താമസിച്ചിരുന്ന ഈസ്റ്റ് പട്ടത്താനത്തെ വാടക വീടിന്റെ പേരായ ‘പൗര്‍ണമി’ എന്ന പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കൊല്ലം എംഎല്‍എ മുകേഷ്, സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ എന്നിവരടക്കം നിരവധി പേര്‍ ഗൃഹപ്രവേശനത്തിനെത്തി.

തിരുവനന്തപുരം പേടികുളത്ത് ഭാര്യ ലില്ലയുടെ പേരിലുള്ള 10 സെന്റ് സ്ഥലത്ത് 33 ലക്ഷം രൂപ ചെലവഴിച്ച് പാര്‍ട്ടി കൊല്ലം ജില്ലാ കമ്മിറ്റി വീട് നിര്‍മ്മിച്ച് നല്‍കിയത്. ഓഫീസ് മുറി അടക്കമുള്ള 1700 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒറ്റനില വീടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചു നല്‍കിയത്. 22 വര്‍ഷത്തിന് ശേഷമാണ് പികെ ഗുരുദാസന്‍ ഇന്ന് എകെജി ഫ്‌ളാറ്റില്‍ നിന്നും വീടിന്റെ തണലിലേക്ക് മാറുന്നത്. 2011 ല്‍ മന്ത്രി പദം ഒഴിഞ്ഞത് മുതല്‍ ഗുരുദാസന്‍ എകെജി സെന്ററിന് സമീപത്തുള്ള പാര്‍ട്ടി ഫ്‌ളാറ്റിലാണ് താമസം.25 വര്‍ഷക്കാലം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയും 10 വര്‍ഷം എംഎല്‍എയും അഞ്ച് വര്‍ഷം എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു പി കെ ഗുരുദാസന്‍. അപ്പോഴും സ്വന്തമായി വീടുണ്ടായിരുന്നില്ല. പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് മാത്രം പണം പിരിച്ചാണ് വീട് നിര്‍മ്മിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!