National

ഡല്‍ഹി മുൻസിപ്പിൽ കോര്‍പറേഷൻ തെരഞ്ഞെടുപ്പിലെ പരാജയം; രാജിവെച്ച് ബിജെപി അദ്ധ്യക്ഷന്‍

ഡൽഹി: മുൻസിപ്പിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആംആദ്മി പാ‍ർട്ടിയോട് പരാജയപ്പെട്ടതിനെ തുടർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആദേശ് ​ഗുപ്ത രാജിവെച്ചു. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാജി. അതേസമയം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വീരേന്ദ്ര സച്ച്‌ദേവയെ ആക്ടിങ് പ്രസിഡൻ്റായി നിയോഗിച്ചു.

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നിർദേശപ്രകാരം ഡൽഹി ബിജെപി പ്രസിഡൻ്റ് ആദേശ് ഗുപ്തയുടെ രാജി സ്വീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സച്ദേവയെ അടുത്ത ഉത്തരവ് വരുന്നത് വരെ വർക്കിംഗ് പ്രസിഡൻ്റ് ആക്കി നിയമിച്ചുവെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അദ്ധ്യക്ഷ സ്ഥാനത്തിൻ്റെ ​ കാലാവധി അവസാനിക്കാറായിരുന്നു വെന്നാണ് ചില ബിജെപി നേതാക്കൾ പറയുന്നത്. അതുകൊണ്ട് തന്നെ രാജിയിൽ അർത്ഥമില്ലെന്നാണ് പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!