National

നൂറോളം പേര്‍ വീട്ടില്‍ അതിക്രമിച്ചുകയറി 24-കാരിയെ തട്ടിക്കൊണ്ടു പോയി; 16 പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം 24-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. രംഗറെഡ്ഡി ജില്ലയിലെ അദിബത്‌ലയില്‍ ഇന്നലെയായിരുന്നു സംഭവം. നൂറോളം പേര്‍ ചേര്‍ന്ന് യുതിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. സംഭവത്തില്‍ 16 പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.ദന്ത ഡോക്ടറായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളില്‍ യുവതിയെ രക്ഷിക്കാനായെന്നും പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്ന് രാചകോണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു.

നവീന്‍ റെഡ്ഡിയാണ് മുഖ്യ പ്രതിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. യുവതിയുമായി ഇയാളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും ഡോക്ടറായതോടെ യുവതിയുടെ മനസ് മാറ്റാന്‍ മാതാപിതാക്കള്‍ ശ്രമിക്കുകയാണെന്നും പ്രതി ആരോപിച്ചു. ഇതാണ് തട്ടിക്കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന് നല്‍കിയ മൊഴി.യുവതിയുടെ വീട്ടിലേക്ക് ഒരു കൂട്ടം ആളുകള്‍ അതിക്രമിച്ച് കയറുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുഖം മൂടി ധരിച്ച ഒരാള്‍ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാടുകള്‍ വരുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇവരുടെ കൈകളിള്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!