Kerala News

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ്;പ്രതിയുടെമുൻകൂർ ജാമ്യാപേക്ഷ തള്ളി,റിജിലിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി

കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മുൻ സിനീയർ മാനേജർ എം.പി.റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി.കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്.കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടുകളില്‍നിന്ന് ഇയാള്‍ 12.6 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതില്‍ രണ്ടരക്കോടി രൂപ ബാങ്ക് കോര്‍പ്പറേഷന് തിരികെ നല്‍കിയിരുന്നു. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു.കോർപ്പറേഷൻ അധികൃതരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ റിജിൽ സീനിയർ മാനേജർ പദവി ദുരുപയോഗം ചെയ്ത് നടത്തിയ തട്ടിപ്പാണെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പോയ റിജിലിനായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലാണ് സര്‍ക്കുലര്‍ നല്‍കിയത്. റിജിലിന്റെ വീട്ടിലും പി.എന്‍.ബി.യുടെ ലിങ്ക് റോഡ്, എരഞ്ഞിപ്പാലം ശാഖകളിലും കോര്‍പ്പറേഷന്‍ ഓഫീസിലുമെല്ലാം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്ന് പെന്‍ഡ്രൈവ്, ഐ പാഡ് തുടങ്ങിയവ കണ്ടെടുക്കുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!